Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതാലൂക്ക്​ ആശുപത്രി...

താലൂക്ക്​ ആശുപത്രി ശോച്യാവസ്ഥ; യൂത്ത് ലീഗ് മാർച്ച് നടത്തി

text_fields
bookmark_border
സുൽത്താൻ ബത്തേരി: ഗവ. താലൂക്ക് ആശുപത്രി ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ മുസ്​ലിം യൂത്ത് ലീഗ് താലൂക്ക് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. അസംപ്ഷൻ ജങ്​ഷനിൽനിന്ന്​ തുടങ്ങിയ പ്രതിഷേധം ആശുപത്രിക്കു മുന്നിൽ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. ആവശ്യത്തിന് ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുക, ഡയാലിസിസ്, എക്​സ്​റേ, ബ്ലഡ് ബാങ്ക്, മോർച്ചറി കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന വളപ്പിലെ ചളിക്കുളമായ ലിങ്ക് റോഡ്​ നവീകരിക്കുക, രണ്ടു വർഷത്തോളമായി മുടങ്ങിയ ഗൈനക്കോളജി വിഭാഗത്തിലെ ലാപ്രോസ് സ്കോപ്പി പ്രവർത്തനയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്​മയിൽ ഉദ്ഘാടനം ചെയ്​തു. സമദ് കണ്ണിയൻ, പി.പി. അയ്യൂബ്, എം.എ. അസൈനാർ, ഷബീർ അഹമ്മദ്, സി.കെ. ഹാരിഫ്, ആരിഫ് തണലോട്ട്, ഇബ്രാഹിം തൈതൊടി, കണ്ണിയൻ അഹമ്മദ് കുട്ടി, റിയാസ് കല്ലുവയൽ എന്നിവർ സംസാരിച്ചു. THUWDL7 യൂത്ത് ലീഗ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മാർച്ച് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story