Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയൂത്ത് ലീഗ് സ്​നേഹാദരം

യൂത്ത് ലീഗ് സ്​നേഹാദരം

text_fields
bookmark_border
യൂത്ത് ലീഗ് സ്​നേഹാദരംകമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി സ്നേഹാദരം പരിപാടി സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 2019ലെ സർക്കാറി​ൻെറ മാധ്യമ അവാർഡ് (ഫോട്ടോഗ്രഫി, പ്രത്യേക ജൂറി) നേടിയ ഷമീർ മച്ചിങ്ങൽ, എം.ജി സർവകലാശാല ബി.എ ഇംഗ്ലീഷ് നാലാം റാങ്ക് ജേതാവ് അഖിത എൽസ അജിത്ത് എന്നിവരെ ആദരിച്ചു. വി.പി.സി. ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി മുഖ്യപ്രഭാഷണവും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ പി. ഇസ്മായിൽ അനുമോദന പ്രഭാഷണവും നിർവഹിച്ചു. കെ.എം. ഇബ്രാഹീം സ്വാഗതവും ഷമീർ കരണി നന്ദിയും പറഞ്ഞു.TUEWDL2യൂത്ത് ലീഗ് സ്നേഹാദരം പരിപാടിയിൽ എം.ജി സർവകലാശാല ബി.എ ഇംഗ്ലീഷ് റാങ്ക് ജേതാവ് അഖിത എൽസക്ക് മുനവ്വറലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറുന്നുഒറ്റ ഞാർ ജൈവകൃഷിയുമായി കർഷകമിത്രമീനങ്ങാടി: കാർഷിക പുരോഗമന സമിതി ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനി 'കർഷക മിത്രയുടെ' ചെലവ്​ ചുരുക്കിയുള്ള ഒറ്റ ഞാർ ജൈവകൃഷി ശ്രദ്ധേയമാകുന്നു. 15 ഏക്കറോളം സ്ഥലത്ത് മീനങ്ങാടി പന്നിമുണ്ടയിലാണ്​ കൃഷി. ജോലിക്കാരെ കിട്ടാത്ത സാഹചര്യത്തിലുമാണ്​ ഒറ്റ ഞാർ കൃഷി പരീക്ഷിക്കുന്നത് സാധാരണയായി നാട്ടിപ്പണിക്ക് വേണ്ടിവരുന്ന തുകയുടെ പകുതി മാത്രമാണ് ഈ കൃഷിക്ക് വേണ്ടിവരുന്നത്. വലിച്ചൂരി, ഗന്ധകശാല എന്നീ നെല്ലിനം അരി വിപണിയിൽ ഇറക്കുകയും വിത്ത് സംഭരണവും കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ചെയ്തിരുന്നു. രണ്ടര ഏക്കർ സ്ഥലത്ത് പാഷൻ ഫ്രൂട്ടും കൃഷിചെയ്​തിരുന്നു. ഇത്​ വിളവെടുത്ത് അമ്പലവയൽ പ്രാദേശിക ഗവേഷണകേന്ദ്രത്തി​ൻെറ സഹായത്തോട് പാഷൻ ഫ്രൂട്ട് അച്ചാറും സ്‌കാഷും വിപണിയിൽ ഇറക്കി. കർഷകമിത്ര രക്ഷധികാരി ബിഷപ് ഡോ. ജോസഫ് തോമസ്, കെ.പി.എസ്​ സംസ്ഥാന ചെയർമാൻ പി.എം. ജോയ്, പദ്ധതി ചെയർമാൻ ഡോ. പി. രാജേന്ദ്രൻ, പദ്ധതി സെക്രട്ടറി കെ.പി. യൂസഫ് ഹാജി, വൈസ് ചെയർമാൻ ഡോ. പി. ലക്ഷ്മണൻ, ട്രഷറർ താര ഫിലിപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പദ്ധതി നടപ്പാക്കുന്നത്​.TUEWDL3കെ.പി.എസ്​ കർഷകമിത്രയുടെ മീനങ്ങാടി പന്നിമുണ്ടയിലെ ഒറ്റ ഞാർ കൃഷി ആശിഷിനെ ആദരിച്ചുകൽപറ്റ: ന്യൂസ് പേപ്പർ കൊളാഷിൽ മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ ഛായാചിത്രം വരച്ച് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും കരസ്ഥമാക്കിയ പാപ്ലശ്ശേരി വെള്ളിമല സ്വദേശി ആശിഷിനെ ആദരിച്ചു. ബ്ലാക്​ അക്രലിക്​ കളറും മാർക്കറും ബ്രഷും ഉപയോഗപ്പെടുത്തി വരച്ച ചിത്രം ഏഷ്യൻ ബുക്​സ്​ ഓഫ് റെക്കോഡിലും ഇന്ത്യൻ ബുക്​സ്​ ഓഫ് റെക്കോഡിലും ഇടംപിടിച്ചു. മീനങ്ങാടി പോളിടെക്നിക് മൂന്നാം വർഷ വിദ്യാർഥിയാണ് ആശിഷ്.പാപ്ലശ്ശേരി ഇ.കെ. നായനാർ സ്മാരക വായനശാലയുടേയും ആർ.ആർ.ടിയുടേയും നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ ടി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം കെ.ടി. മണി അധ്യക്ഷത വഹിച്ചു. കെ.കെ. രാജപ്പൻ, വത്സ ബേബി, ജാക്വിലിൻ ഷാജി, കെ.ആർ. സജീവൻ, ടി.ബി. സന്തോഷ്, ബാലൻ, എന്നിവർ സംസാരിച്ചു. ടി.ബി. സുധീഷ് സ്വാഗതവും ബിപിൻ പള്ളത്ത് നന്ദിയും പറഞ്ഞു.TUEWDL4ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ആശിഷിന് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ ടി.ബി. സുരേഷ് ഉപഹാരം നൽകുന്നുപ്രഭാഷണപരമ്പര തുടങ്ങികൽപറ്റ: വയനാട് സാക്ഷരത മിഷന്‍ സെപ്​റ്റംബര്‍ എട്ട്​ മുതല്‍ 15വരെ നടത്തിവരുന്ന ലോക സാക്ഷരതാ വാരാചരണം പ്രഭാഷണപരമ്പര 'പുതിയ സാക്ഷരതയും പ്രായോഗികതയും' ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. ടി.കെ. അബ്ബാസലി, സംസ്ഥാന സാക്ഷരത മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ല കോഒാഡിനേറ്റര്‍ സ്വയ നാസര്‍ അധ്യക്ഷത വഹിച്ചു. ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ പരിപാടിയില്‍ പ്രേരക്മാര്‍, പഞ്ചായത്ത് കോഒാഡിനേറ്റര്‍മാര്‍, തുല്യത പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബ്രിഡ്ജ് കോഴ്‌സ് സൻെറര്‍ ഉദ്ഘാടനംകൽപറ്റ: കുടുംബശ്രീ ജില്ല മിഷനുകീഴില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിലെ വപ്പന മല അംബേദ്കര്‍ കോളനിയില്‍ ബ്രിഡ്ജ് കോഴ്‌സ് സൻെറര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ ജിഷ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. പണിയ വിഭാഗത്തില്‍പെട്ട 24 കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പട്ടികവര്‍ഗ ഊരുകളിലെ കുട്ടികൾക്ക്​ പ്രത്യേക ശ്രദ്ധനല്‍കി പഠന-ആരോഗ്യകാര്യങ്ങളില്‍ കാര്യക്ഷമമായ മാറ്റംകൊണ്ടുവരുകയാണ് ലക്ഷ്യം. ജില്ലയില്‍ 56 സൻെററുകള്‍ കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്ക്​​ കോഒാഡിനേറ്റര്‍ എസ്. പ്രീത, ആനിമേറ്റര്‍മാരായ വിജിത, പവിത്ര, ബ്രിഡ്ജ് കോഴ്‌സ് ടീച്ചർ സരിത എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story