Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബി.പി.എൽ: അഞ്ചു കിലോ...

ബി.പി.എൽ: അഞ്ചു കിലോ കൂടുതൽ അരി

text_fields
bookmark_border
ബി.പി.എൽ: അഞ്ചു കിലോ കൂടുതൽ അരി ബി.പി.എൽ: അഞ്ചു കിലോ കൂടുതൽ അരിഗൂഡല്ലൂർ: കേന്ദ്രസർക്കാറി​ൻെറ അന്നയോജന പദ്ധതിപ്രകാരം സംസ്ഥാനത്തെ ബി.പി.എൽ റേഷൻകടകൾക്ക് ജൂണിൽ അഞ്ചു കിലോ അരിവീതം കൂടുതൽ ലഭിക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു. ഒരംഗത്തിനാണ് അഞ്ചു കിലോ കൂടുതൽ നൽകുന്നത്. നീലഗിരിയിൽ കാലവർഷം ദുർബലംഗൂഡല്ലൂർ: നീലഗിരിയിൽ കാലവർഷം എത്തിയെങ്കിലും ദുർബലം. ജൂൺ മൂന്നിന് മഴ ആരംഭിച്ചെങ്കിലും ഊട്ടി, കുന്നൂർ ഭാഗത്ത് മാത്രം മഴ ശക്തമായിരുന്നു. അതേസമയം, ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ഇടവിട്ട് ചാറ്റൽ മഴയാണ് പെയ്തത്. ഒരാഴ്ചയായി നല്ല വെയിലുമായിരുന്നു. ഗൂഡല്ലൂർ-02 മില്ലി മീറ്റർ, ദേവാല-04, അപ്പർ ഗൂഡല്ലൂർ-02, ചെറുമുള്ളി-02, പാടന്തറ-02, ഓവാലി-01 എന്നിങ്ങനെയാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്. ജില്ലയിലെ ശരാശരി മഴ 0.14 മില്ലി ലിറ്റർ ആണ്. ദേവാല മൂച്ചികുന്ന് നിയന്ത്രിതമേഖലഗൂഡല്ലൂർ: ദേവാലയ മൂച്ചികുന്നിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശം നിയന്ത്രിതമേഖലയാക്കി പൊലീസ് കാവൽ ഏർപ്പെടുത്തി. നഗരസഭ അധികൃതരും റവന്യൂവകുപ്പും സംയുക്തമായി പ്രദേശവാസികൾക്ക് വേണ്ട ഭക്ഷ്യസാധനങ്ങളും മറ്റും എത്തിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നിരീക്ഷണത്തിലാക്കിയ പ്രദേശത്തെ പലർക്കും ഭക്ഷ്യധാന്യങ്ങളും മറ്റും ലഭിക്കാതെ പ്രയാസപ്പെടുന്നതായി പരാതിയുണ്ട്. സഹായങ്ങൾക്കായി സന്നദ്ധ സംഘടനകളെയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.ടീ ഫാക്ടറി പ്രവർത്തനത്തിന്​ അനുമതി നൽകണം -സി.പി.ഐഗൂഡല്ലൂർ: തൊഴിലും വ്യവസായമേഖലകളും മുടങ്ങിക്കിടക്കുന്ന അവസ്ഥയിൽ കാർഷിക ഉൽപാദനമേഖലയിലെ ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിന് അനുവാദം നൽകണമെന്ന് സി.പി.ഐ ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എ. മുഹമ്മദ് ഗനി ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം വർധിച്ചതിനെ തുടർന്നാണ് ഗൂഡല്ലൂർ, പന്തല്ലൂർ തേയില ഫാക്ടറികളടക്കം പ്രവർത്തനം നിർത്തിവെക്കാൻ വനംവകുപ്പ് മന്ത്രി കെ. രാമചന്ദ്രൻ ആവശ്യപ്പെട്ടത്. അതേസമയം, നിയന്ത്രിത മേഖലകളിൽപെട്ട ഫാക്ടറികൾ അടക്കുന്നതിന് പകരം എല്ലാ ഫാക്ടറികളും പ്രവർത്തിക്കാത്തത് കർഷകരടക്കമുള്ളവർക്ക് ദുരിതമാണ് സൃഷ്​ടിക്കുന്നത്. 800 അംഗങ്ങളുള്ള ഗൂഡല്ലൂരിലെ സാലീസ്ബറി ഫാക്ടറി തുറന്നുപ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കോവിഡ്: വൈദ്യുതി ഓഫിസ് അടച്ചുഗൂഡല്ലൂർ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദേവർഷോല റോഡിൽ മൈക്കാ മൗണ്ടിൽ പ്രവർത്തിക്കുന്ന തമിഴ്നാട് വൈദ്യുതി ഓഫിസ് അടച്ചുപൂട്ടി. ഇനി തിങ്കളാഴ്ച മാത്രമേ ഓഫിസ് പ്രവർത്തിക്കുക. വൈദ്യുതി ബിൽ ഓൺലൈൻവഴി അടക്കാം.GDR EB:ദേവർഷോലയിൽ വൈദ്യുതി ഓഫിസ് പരിസരം അണുമുക്തമാക്കുന്ന ഗൂഡല്ലൂർ നഗരസഭ ശുചീകരണവിഭാഗം തൊഴിലാളികൾ മാസ്കില്ലാതെ പുറത്തിറങ്ങുന്നവർ വർധിക്കുന്നുഗൂഡല്ലൂർ: ലോക്ഡൗൺ ഉത്തരവുകൾ ലംഘിച്ച്​ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ ഊട്ടി കുന്നൂർ ഭാഗങ്ങളിൽ കൂടുതലെന്ന് ജില്ല ക്രൈം വിഭാഗം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ഊട്ടി 48, കുന്നൂർ 24 പേരാണ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത്. ഗൂഡല്ലൂർ, ദേവാല പൊലീസ് സബ് ഡിവിഷനിൽ 15 പേരും മാസ്ക്​ ധരിക്കാതെ പുറത്തിറങ്ങി ഇവരടക്കം 87 പേരിൽനിന്ന് 17,400 രൂപയും സാമൂഹിക അകലം പാലിക്കാത്തതിന് ഊട്ടിയിൽ 11ഉം ഗൂഡല്ലൂരിൽ ഒരാൾക്കും പിഴചുമത്തി. വാഹന നിയമലംഘനത്തിന് ആകെ 170 പേരിൽനിന്ന് 85,000 രൂപയും പിഴ ഈടാക്കി. 55 വാഹനങ്ങളും പിടിച്ചെടുത്തു. വായ്പാപദ്ധതിയുടെ കരടുരേഖ പ്രകാശനംഗൂഡല്ലൂർ: നീലഗിരി ജില്ലയിലേക്ക് 2021- 2022 സാമ്പത്തിക വർഷത്തിലേക്കുള്ള വിവിധ ബാങ്കുകളുടെ വായ്പാപദ്ധതിയുടെ കരടുരേഖ ജില്ല കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ പ്രകാശനം ചെയ്തു. 3,850,45 കോടി രൂപയാണ് കാർഷിക തൊഴിൽ വികസന പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ളത്. വ്യക്തിഗത വിദ്യാഭ്യാസ വായ്പകളും ഇതിലുൾപ്പെടും. ലീഡ് ബാങ്കി​ൻെറ കീഴിലാണ് വായ്പാ വിതരണ പദ്ധതി തയാറാക്കിയത്. ജില്ല ഗ്രാമവികസന പദ്ധതി ഡയറക്ടർ ബാബു, കാർഷിക വകുപ്പ് ഉപഡയറക്ടർ സുബ്രഹ്മണ്യം സാമ്രാജ്, ജില്ല ലീഡ് ബാങ്ക് മാനേജർ സത്യരാജ, ഡിസ്ട്രിക്ട്​ ഇൻഡസ്ട്രിയൽ സൻെറർ മാനേജർ രവീന്ദ്രൻ, ജില്ല ലീഡ് ബാങ്ക് ഓഫിസർ മോഹനകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.GDR LOAN : നീലഗിരി ജില്ലയിലേക്കുള്ള നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള വായ്പ കരടുരേഖ ജില്ല കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story