Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightദീർഘദൂര...

ദീർഘദൂര കെ.എസ്​.ആർ.ടി.സി: ജില്ലയിൽനിന്ന്​ നാലു സർവിസുകൾ

text_fields
bookmark_border
ദീർഘദൂര കെ.എസ്​.ആർ.ടി.സി: ജില്ലയിൽനിന്ന്​ നാലു സർവിസുകൾകൽപറ്റ: ലോക്​ഡൗൺ ഇളവുകളു​െട പശ്ചാത്തലത്തിൽ ബുധനാഴ്​ച ജില്ലയിൽനിന്ന്​ ആരംഭിച്ചത്​ നാല്​ കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവിസുകൾ. ഇതിൽ തിരുവനന്തപുരം സർവിസ്​ മുഴുവൻ യാത്രക്കാരുമായാണ് യാത്ര ആരംഭിച്ചത്​​. സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന്​ രണ്ടും കൽപറ്റ, മാനന്തവാടി ഡി​പ്പോകളിൽനിന്ന്​ ഒന്നുവീതവും സർവിസുകൾ തുടങ്ങിയത് അന്തർജില്ല യാത്രക്കാർക്ക്​ ആശ്വാസമായി​. കൽപറ്റയിൽനിന്ന്​ തൃശൂരിലേക്കും മാനന്തവാടിയിൽനിന്ന്​ കോട്ടയത്തേക്കും സുൽത്താൻ ​ബത്തേരിയിൽനിന്ന്​ എറണാകുളത്തേക്കും സൂപ്പർ ഫാസ്​റ്റ്​ ബസുകളാണ്​ ഓട്ടം തുടങ്ങിയത്​. സുൽത്താൻ ബത്തേരിയിൽനിന്ന്​ കോഴിക്കോട്​-തൃശൂർ-എറണാകുളം വഴി തിരുവനന്തപുരത്തേക്ക്​ ഡീലക്​സ്​ ബസ്​ സർവിസും ബുധനാഴ്​ച തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള ഡീലക്​സ്​ ബസ്​ ബുധനാഴ്​ച സർവിസ്​ ആരംഭിക്കുന്നതിന്​ മുമ്പുതന്നെ ഓൺലൈനിൽ മുഴുവൻ സീറ്റുകളും ബുക്​ ചെയ്യപ്പെട്ടിരുന്നു. കൽപറ്റ-തൃശൂർ ബസിൽ 15 ആളുകളാണ്​ യാത്രചെയ്​തത്​. 1000 രൂപയാണ്​ കലക്​ഷൻ ലഭിച്ചത്​. മാനന്തവാടി-കോട്ടയം ബസിൽ 62 പേർ യാത്രചെയ്യുകയും 8500ഓളം രൂപ കലക്​ഷൻ ലഭിക്കുകയും ചെയ്​തു. നിലവിൽ ആരംഭിച്ച സർവിസുകളോടുള്ള യാത്രക്കാരുടെ പ്രതികരണവും ​സർക്കാറി​ൻെറ കോവിഡ്​ പ്രതിരോധ നിർദേശങ്ങളും അനുസരിച്ചാണ്​ കൂടുതൽ സർവിസുകൾ ആരംഭിക്കുന്നത്​ സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന്​ അധികൃതർ അറിയിച്ചു.യാത്രക്കാർ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ കെ.എസ്​.ആർ.ടി.സി അധികൃതർ വ്യക്​തമാക്കി. തിരിച്ചറിയൽരേഖയും സത്യവാങ്​മൂലവും യാത്രക്കാർ ഒപ്പം കരുതണം. 'എ​ൻെറ കെ.എസ്​.ആർ.ടി.സി' മൊബൈൽ ആപ്​, www.keralartc.com എന്നിവയിലൂടെ ടിക്കറ്റ്​ റിസർവ്​ ചെയ്യാം. ​കർശന ലോക്​ഡൗൺ നിയന്ത്രണങ്ങളുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവിസുകൾ ഉണ്ടാവില്ല. 13ന്​ ഉച്ചക്കുശേഷം സർവിസ്​ പുനരാരംഭിക്കും. boxഡിപ്പോ സർവിസ്​ സമയംകൽപറ്റ കൽപറ്റ-തൃശൂർ 07.30 തൃശൂർ-കൽപറ്റ 16.00മാനന്തവാടി മാനന്തവാടി-കോട്ടയം 08.30 കോട്ടയം-മാനന്തവാടി 07.00ബത്തേരി ബത്തേരി-എറണാകുളം 10.00 എറണാകുളം-ബത്തേരി 21.45 ബത്തേരി-തിരുവനന്തപുരം 18.45 തിരുവനന്തപുരം-ബത്തേരി 18.00photo: WEDWDL5സുൽത്താൻ ബത്തേരി-എറണാകുളം കെ.എസ്​.ആർ.ടി.സി ബസ്​ കോഴിക്കോട്​ ബസ്​സ്​റ്റാൻഡിലെത്തിയപ്പോൾ ​ഡ്രൈവർ മുൻവ​ശത്തെ ചില്ല്​ വൃത്തിയാക്കുന്നു (ഈ ഫോ​ട്ടോയുടെ നല്ല സൈസുള്ള പടം ലഭിക്കാൻ കോഴിക്കോട്​ ബ്യൂറോ ഫയൽ ചെയ്​ത bk1 പടം ഉ​പയോഗിക്കാം. WEDWDL5/bk1 ഫോ​ട്ടോ ജനറിൽ പേജിൽ വെക്കുന്നില്ല എന്ന്​ ഉറപ്പുവരുത്തുമല്ലോ..)ടവറും നെറ്റ്​വർക്കുമില്ലസുഗന്ധഗിരിയിൽ വിദ്യാർഥികളുടെ പഠനം മുടങ്ങുന്നു പൊഴുതന: ഇൻറർനെറ്റ്​ ലഭ്യമല്ലാത്തതിനാൽ​ സുഗന്ധഗിരിയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നു. ക്ലാസുകൾ ആരംഭിച്ച്​ ദിവസങ്ങൾ കഴിഞ്ഞിട്ടും ഓൺലൈൻ പഠനത്തിന്​ മിക്ക വീടുകളിലും ഇൻറർനെറ്റ് പരിധിക്കുപുറത്തായതിനാൽ നെറ്റ്​വർക്​ ലഭ്യമാവുന്ന പ്രദേശങ്ങൾതേടി അലയുകയാണിവർ. കൂടുതൽ പട്ടികവർഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അമ്പ, കുപ്പ് മേഖലയിലാണ് മൊബൈൽ കണക്ടിവിറ്റി ഒട്ടും ഇല്ലാത്തത്. ആയിരത്തോളം കുടുംബങ്ങൾ ഇവിടങ്ങളിൽ താമസിക്കുന്നു. പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ ഈ ഭാഗങ്ങളിലുണ്ട്. നിലവിൽ പൊഴുതനയിൽനിന്നുള്ള ബി.എസ്.എൻ.എൽ ടവർ മാത്രമാണ് ഏക ആശ്രയം. ഇവിടെനിന്നും മാവേലി, പ്ലാ​േൻറഷൻ, ചെന്നയ്കവല തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമേ ഫോണിൽ ഭാഗികമായി നെറ്റ്‌വർക് ലഭിക്കൂ. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കണമെങ്കിൽ പാറപ്പുറത്തോ മരത്തിലോ കയറേണ്ട സ്ഥിതിയാണ്. കാലവർഷം ആരംഭിക്കുമ്പോൾ വൈദ്യുതിതടസ്സം പതിവാകുന്ന പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിലെ പലസ്ഥലത്തും ടവറും മൊബൈലും പണിമുടക്കുന്നത്​ പതിവാണ്. നിരവധി പരാതികൾ ഉയർന്നിട്ടും ടവറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടി ആരംഭിച്ചിട്ടില്ല. ബി.എസ്​.എൻ.എല്ലിനാക​ട്ടെ ഇൻറർനെറ്റ്​ വേഗം കുറവാണെന്ന പരാതിയുമുണ്ട്. പഠനത്തിന്​ മാത്രമല്ല, കോവിഡ് കാലത്തു കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തൽ അടക്കമുള്ളവക്കും ഈ പ്രദേശങ്ങളിലുള്ളവർ പ്രയാസപ്പെടുന്നു. കഴിഞ്ഞ വർഷം പഞ്ചായത്തിലെ പല കേന്ദ്രങ്ങളിലും ഒരുക്കിയ പഠനകേന്ദ്രത്തിലെത്തിയായിരുന്നു ഓൺലൈൻ ക്ലാസ് നടന്നത്. സംസ്ഥാന സിലബസിലുള്ള വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നുണ്ടെങ്കിലും മറ്റു കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയില​ൂടെയുള്ള ക്ലാസുകളിൽ പ​ങ്കെടുക്കൽ ദുഷ്കരമാണ്. ടി. സിദ്ദീഖ്​ എം.എൽ.എ മന്ത്രി കെ. രാധകൃഷ്ണനുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്​.മുട്ടിൽ മരംമുറി: ജുഡീഷ്യൽ അന്വേഷണം നടത്തണം -യൂത്ത് ലീഗ്കൽപറ്റ: മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കൽപറ്റ ഡി.എഫ്.ഒ ഓഫിസിന്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആദിവാസികളടക്കമുള്ള സാധാരണജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും നടത്തിയ കോടികളുടെ മരംകൊള്ളക്ക്​ പിന്നിലെ ഉദ്യോഗസ്ഥ-മരംമാഫിയ കൂട്ടുകെട്ട് പുറത്തുകൊണ്ടുവരുന്നതിന് ഹൈകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ സംഘടന ആവശ്യപ്പെട്ടു. ജില്ല യൂത്ത് ലീഗ് പ്രസിഡൻറ്​ എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ സി.ടി. ഹുനൈസ് ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ശിഹാബ്, സി.കെ. അബ്​ദുൽ ഗഫൂർ, ഷാജി കുന്നത്ത് എന്നിവർ നേതൃത്വം നൽകി.WEDWDL1മുട്ടിൽ മരംമുറി ​േകസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്​ യൂത്ത് ലീഗ് കൽപറ്റ മണ്ഡലം കമ്മിറ്റി ഡി.എഫ്.ഒ ഓഫിസിന്​ മുന്നിൽ നടത്തിയ പ്ര​തിഷേധം
Show Full Article
TAGS:
Next Story