Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിലയുമില്ല,...

വിലയുമില്ല, ആവശ്യക്കാരുമില്ല കൃഷിയിടങ്ങളിൽ പഴവർഗങ്ങൾ നശിക്കുന്നു

text_fields
bookmark_border
വിലയുമില്ല, ആവശ്യക്കാരുമില്ല കൃഷിയിടങ്ങളിൽ പഴവർഗങ്ങൾ നശിക്കുന്നുപുൽപള്ളി: ലോക്ഡൗണിനെ തുടർന്ന് പഴവർഗങ്ങൾക്ക് ആവശ്യക്കാരില്ലാത്തതിനാൽ വിളവെടുക്കാനാകാതെ കൃഷിയിടങ്ങളിൽ നശിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാഷൻഫ്രൂട്ട്, ബട്ടർഫ്രൂട്ട് എന്നിവ കൃഷിയിറക്കിയവർ നിരവധിയാണ്. കയറ്റുമതി നിലച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്​ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. കഴിഞ്ഞവർഷവും ലോക്ഡൗണിനെ തുടർന്ന് പഴവർഗങ്ങൾ കൃഷിയിടങ്ങളിൽതന്നെ കെട്ടിക്കിടക്കുകയായിരുന്നു. ലോക്ഡൗണിന് മുമ്പ് പാഷൻഫ്രൂട്ടിന് കിലോക്ക് 80 രൂപയും ബട്ടർഫ്രൂട്ടിന് (വെണ്ണപ്പഴം) 250 രൂപയും വിലയുണ്ടായിരുന്നു. ഇവയുടെ വില കുത്തനെ കൂപ്പുകുത്തി. നല്ലയിനം ബട്ടർഫ്രൂട്ട് കായക്ക് ഇപ്പോൾ കിലോക്ക് 40 രൂപവരെയാണ് ലഭിക്കുന്നത്. വിപണി അടഞ്ഞുകിടക്കുന്നതിനാൽ ആവശ്യക്കാർ എത്തുന്നില്ല. ബട്ടർഫ്രൂട്ടിന് മറുനാട്ടിൽ ആവശ്യക്കാർ ഏറെയാണ്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന വിപണി. അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം വന്നതോടെ കയറ്റുമതി നിലച്ചു. ഇത്തവണ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടായതായി മുള്ളൻകൊല്ലിയിലെ കർഷകൻ സാബു മരോട്ടിമൂട്ടിൽ പറഞ്ഞു. മറ്റ് കാർഷികവിളകൾ നശിച്ച സമയത്താണ് കർഷകരിൽ പലരും പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോയത്. കഴിഞ്ഞ തവണയും ലോക്ഡൗണിനെ തുടർന്ന് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്​ടമാണ് ഉണ്ടായത്. ഇത്തവണയും അതേ ഗതിതന്നെയാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. ബാങ്ക് വായ്പ എടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് പെരുവഴിയിലായത്. WEDWDL13മുള്ളൻകൊല്ലിയിലെ കർഷകനായ സാബു ബട്ടർഫ്രൂട്ട് കൃഷിയിടത്തിൽ പൾസ് ഓക്സിമീറ്റർ നൽകിപുൽപള്ളി: അധ്യാപകസംഘടനയായ കെ.എസ്​.ടി.എ പൾസ്​ ഓക്സിമീറ്റർ പുൽപള്ളി ഗ്രാമപഞ്ചായത്തിന് കൈമാറി. ജില്ല ഭാരവാഹികളായ ഷിജു കുടിലിൽ പൾസ് ഓക്സിമീറ്റർ പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്​. ദിലീപ്കുമാർ, പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്​ എന്നിവർക്ക് കൈമാറി. കോട്ടത്തറ എഫ്.എച്ച്.സിക്ക് റഫ്രിജറേറ്റർ നൽകികൽപറ്റ: എം.വി. ശ്രേയാംസ്കുമാർ എം.പിയുടെ ഹെൽപ് ഡെസ്കിൻെറ ഭാഗമായി എൽ.ജെ.ഡി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളലിൽ പ്രവർത്തിക്കുന്ന കോട്ടത്തറ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് റഫ്രിജറേറ്റർ നൽകി. ആശുപത്രി വികസന സമിതിയംഗവും എൽ.ജെ.ഡി ജില്ല കമ്മിറ്റി അംഗവുമായ മധു എസ്. നമ്പൂതിരി മുൻകൈ എടുത്താണ് റഫ്രിജറേറ്റർ വാങ്ങിനൽകിയത്. എൽ.ജെ.ഡി ജില്ല പ്രസിഡൻറ് കെ.കെ. ഹംസ ഡോ. ടി. ജിസ്നക്ക് റഫ്രിജറേറ്റർ കൈമാറി. ജില്ല സെക്രട്ടറി കെ.എസ്. ബാബു, പി.കെ. രാജൻ, കെ.ബി. രാജുകൃഷ്ണ, എം.വി. മണിയൻ, എ. ഷംസുദ്ദീൻ, പി.കെ. രത്നവല്ലി, സി.സി. ഷാജി, പി.കെ. കൃഷ്ണപ്രസാദ്, ഇ.കെ. മൂസ തുടങ്ങിയവർ പങ്കെടുത്തു. ഇന്ധന വിലവർധന: പ്രതിഷേധിച്ചു കല്‍പറ്റ: ഇന്ധന വില വർധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കല്‍പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി. എസ്.ടി.യു ജനറല്‍ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. ജലീല്‍, കെ.എം. അബൂബക്കര്‍, പി. മജീദ്, കെ. അസീസ് കുരുവിന്‍ എന്നിവർ പങ്കെടുത്തു. വെള്ളമുണ്ട: പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പമ്പിന്​ മുന്നിൽ ലോക് താന്ത്രിക് യുവജനതാദൾ പ്രവർത്തകർ പ്രതിഷേധിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷബീറലി പുത്തൂർ ഉദ്ഘാടനം ചെയ്തു. ആർ.കെ. മുഹമ്മദ് ഷഫീഖ്, എം. ജവാദ്, കെ.കെ. ജസീൽ, മഷ്ഹൂദ് അബദുല്ല, പി. മിർഷാദ് എന്നിവർ നേതൃത്വം നൽകി.WEDWDL11എസ്.ടി.യു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രതിഷേധം ജനറല്‍ സെക്രട്ടറി സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്യുന്നുലോട്ടറി തൊഴിലാളികളെ രക്ഷിക്കണം കല്‍പറ്റ: ലോക്ഡൗണിനെ തുടർന്ന് നിത്യവൃത്തിക്ക് വകയില്ലാതെ ദുരിതത്തിലായ ലോട്ടറി വില്‍പനക്കാരെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള ലോട്ടറി ഏജൻറ് ആൻഡ് സെല്ലേഴ്സ് അസോസിയേഷന്‍ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.എ. അമീര്‍, അനീഷ്, കണ്ണന്‍ പ്രമീള എന്നിവര്‍ സംസാരിച്ചു. സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കണം -വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ: ലോക്ഡൗൺ അനിശ്ചിതമായി നീണ്ടുപോകുന്നതിനാൽ ബുദ്ധിമുട്ടിലായ ചെറുകിട വ്യാപാരികൾക്ക് അടിയന്തരമായി ആശ്വാസ സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുന്ന ചെറുകിട വ്യാപാരികളുടെ അവസ്ഥ ദയനീയമാണ്. നിയമസഭ സമ്മേളനം നടക്കുന്ന അവസരമായിട്ടുപോലും വ്യാപാരികൾക്ക് ഒരു ആശ്വാസ സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കാത്ത സർക്കാർ നിലപാട് നിഷേധാത്മകമാണ്. അടഞ്ഞുകിടക്കുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകൾക്ക് പലിശ ഒഴിവാക്കി മൊറട്ടോറിയം പ്രഖ്യാപിക്കുക, ജി.എസ്.ടി റിട്ടേൺ ഫയൽ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിനൽകുക, വ്യാപാരികൾക്ക് അടിയന്തരമായി ദീർഘകാല വായ്പകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം നൽകി. യോഗത്തിൽ പ്രസിഡൻറ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഒ.വി. വർഗീസ്, ഇ. ഹൈദ്രു, കെ. കുഞ്ഞിരായിൻ ഹാജി, കെ. ഉസ്മാൻ, കെ.ടി. ഇസ്മാഈൽ, നൗഷാദ് കാക്കവയൽ, എം.വി. സുരേന്ദ്രൻ, ഡോ. മാത്യു തോമസ്, മാത്യൂ മത്തായി, പി.വി. മഹേഷ്, സി. രവീന്ദ്രൻ, ഇ.ടി. ബാബു, കൊട്ടാരം അഷ്റഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story