Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാട്ടുപോര്​...

നാട്ടുപോര്​ -------പൊഴുതന ഗ്രാമപഞ്ചായത്ത്​ ----------

text_fields
bookmark_border
അധികാരം പിടിക്കാൻ പോരാട്ടം കനത്തു പൊഴുതന: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പര്യടനം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോഴും പൊഴുതനയിൽ ഇക്കുറി ആര് ഭരണം പിടിക്കുമെന്ന കാര്യത്തിൽ ഇരുമുന്നണികളിലും പ്രതീക്ഷയും ആശങ്കയും. പ്രവചനം അസാധ്യമെന്ന്​ ചുരുക്കം. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ അഞ്ചുവർഷം കൂടുമ്പോൾ മാറിമാറി എൽ.ഡി.എഫും യു.ഡി. എഫും ഭരണം പങ്കിടുന്ന പഞ്ചായത്തിൽ ഇക്കുറി ഏറെ നിർണായകമാവുക തോട്ടം തൊഴിലാളികളുടെ വിധിയെഴുത്താണ്​. 60 ശതമാനത്തോളം എസ്​റ്റേറ്റ് മേഖലയായ പൊഴുതന പഞ്ചായത്തിൽ ആദിവാസി വോട്ടർമാരും കർഷകരും തൊഴിലാളികളും നിർണായകമാണ്​. എൽ.ഡി.എഫിനും യു.ഡി.എഫിനും പൊഴുതന പിടിച്ചെടുക്കുക എന്നത് അഭിമാന പ്രശ്​നമാണ്​. 13 വാർഡുകളുള്ള പൊഴുതനയിൽ ഇക്കുറി എൽ.ഡി.എഫിൽ സി.പി.എം 10, സി.പി.ഐ രണ്ട്​, എൻ.സി.പി ഒന്ന്​ എന്നിങ്ങനെയാണ്​ സ്​ഥാനാർഥികൾ. യു.ഡി.എഫിൽ മുസ്​ലിം ലീഗ് ഏഴ്​ വാർഡുകളിലും കോൺഗ്രസ് ആറ്​ വാർഡുകളിലും ജനവിധി തേടുന്നു. ബി.ജെ.പി ഇക്കുറി 13 സീറ്റിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എൽ.ഡി.എഫ് നടത്തിയ വികസനം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്​. പൊഴുതന ജില്ല ഡിവിഷനിൽ മത്സരിക്കുന്നത്​ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ എൻ.സി. പ്രസാദാണ്​. വൈത്തിരി ബ്ലോക്ക്​ ഡിവിഷനിൽ വി. ഉഷാകുമാരിയും ജനവിധി തേടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തി​ൻെറ ഭാഗമായി കുടുംബ യോഗങ്ങളിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, സി.കെ ശശീന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുത്തു. തോട്ടം തൊഴിലാളികൾക്ക് കഴിഞ്ഞതവണ എൽ.ഡി.എഫ് വാഗ്​ദാനം ചെയ്​ത 500 രൂപ കൂലി, പാടികൾക്ക് പകരം വീട് എന്നിവ നടപ്പിലായിട്ടില്ലെന്ന ആയുധം പ്രചാരണമാക്കിയാണ് തോട്ടം മേഖലയിൽ യു.ഡി.എഫ് സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കുന്നത്​. യു.ഡി.എഫ്​ ​തെരഞ്ഞടുപ്പ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സംബന്ധിച്ചു. എൽ.ഡി.എഫി​ൻെറ കുത്തക വാർഡായ മൂന്നാംവാർഡ് മരവയലിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫയാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.എം ജില്ല കമ്മിറ്റി അംഗവും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. സെയ്​താണ് എൽ.ഡി.എഫ്​ സ്​ഥാനാർഥി. വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ള മൂന്നാം വാർഡിൽ ജാഫർ അലിയും മത്സരിക്കുന്നുണ്ട്. കുറഞ്ഞ വോട്ടുകൾക്ക് യു.ഡി.എഫ് പരാജയപ്പെടുന്ന ഏഴാം വാർഡായ കല്ലൂർ ഇക്കുറി പിടിച്ചെടുക്കുന്ന കണക്കുകൂട്ടലിലാണ് മുന്നണി. മഹിള കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ തങ്ക മോഹൻദാസാണ് മത്സരിക്കുന്നത്​. തുഷാര പ്രദീപാണ് എൽ.ഡി.എഫ് സ്​ഥാനാർഥി. പൊഴുതന ടൗണിലും മത്സരം ശക്തമാണ്. എൽ.ഡി.എഫിലെ ഷാഹിന ഷംസുദ്ദീനും യു.ഡി.എഫിലെ ആർ. സുജിതയും തമ്മിലാണ്​ മത്സരം. ബി.ജെ.പി കഴിഞ്ഞ തവണ 200 വോട്ടുകൾ നേടിയ നാലാം വാർഡായ അത്തിമൂലയിൽ ബി.ജെ. പി ജില്ല കമ്മിറ്റിയംഗം ആർ. മഞ്ജുനാഥാണ് സ്​ഥാനാർഥി. യു.ഡി.എഫി​ൻെറ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.എം. ജോസും എൽ.ഡി.എഫി​ൻെറ എൻ.സി.പി മുൻ ജില്ല പ്രസിഡൻറ്​ സി.എം.ശിവരാമനും തമ്മിലാണ്​ പ്രധാന മത്സരം. പൊഴുതന ഗ്രാമ പഞ്ചായത്ത് സ്ഥാപിതം: 1967 വിസ്​തീർണം: 71.30 ച.കി.മീ. വോട്ടർമാർ: 13885 പുരുഷന്മാർ 6607 സ്ത്രീകൾ 7278 ----------------- നിലവിലെ കക്ഷിനില ------------ ആകെ വാർഡുകൾ :13 സി.പി.എം: ഒമ്പത്​ എൻ.സി.പി: ഒന്ന്​ മുസ്​ലിം ലീഗ്: രണ്ട്​ കോൺഗ്രസ്: ഒന്ന്​ ---------------------- തെരഞ്ഞെടുപ്പ്​ ഓഫിസും വീടും കറപ്പന്​ ഒന്നുതന്നെ തരുവണ: പണിതീരാത്ത പുതിയ വീട് യു.ഡി.എഫി​ൻെറ തെരഞ്ഞെടുപ്പ് ഓഫിസ് ആക്കിയിരിക്കുകയാണ് കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ എഴുപതുകാരൻ കെ.വി. കറപ്പൻ. 1995ൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ കരിങ്ങാരിയിലെ മെംബറായിരുന്നു കറപ്പൻ. അതായത് കരിങ്ങാരിയുടെ ആദ്യത്തെ പഞ്ചായത്ത്​ അംഗം. എന്നാൽ, അന്തിയുറങ്ങാൻ ഒരു വീടിനുവേണ്ടി കറപ്പൻ പഞ്ചായത്തിലും ബ്ലോക്ക്​ ഓഫിസിലും മറ്റും പലതവണ അപേക്ഷ കൊടുത്തെങ്കിലും സഹായം ലഭിച്ചില്ല. ഒടുവിൽ ട്രൈബൽ വകുപ്പിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് നിർമിക്കുന്ന വീടാണ് യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് ഓഫിസാക്കിയത്​. നിർമാണം ഏറക്കുറെ പൂർത്തിയായെങ്കിലും പണം തികയാത്തതുകൊണ്ട് മുടങ്ങിയ നിലയിലാണ്​. വാതിലുകളും ടോയ്​ലറ്റും ഉണ്ടാക്കണം. വൈദ്യുതി കിട്ടാൻ വയറിങ്ങും നടത്തണം. തെരഞ്ഞെടുപ്പ് വന്ന​േതാടെ കറപ്പ​ൻ രാഷ്​ട്രീയക്കാരനായി. കോൺഗ്രസ്​ ആണ്​ മനസ്സു മുഴുവൻ. കൊടികളും ചിഹ്നവുമെല്ലാം തൂങ്ങിക്കിടക്കുന്നു. ഇങ്ങനെ പ്രചാരണ ചൂടിലാണ്​ ഈ പഴയ പഞ്ചായത്ത് മെംബർ. ഭാര്യയും മക്കളുമില്ല. TUEWDL 3 പണിതീരാത്ത വീടിനു മുന്നിൽ കറപ്പൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story