Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസി.പി.എം പ്രളയബാധിതരെ...

സി.പി.എം പ്രളയബാധിതരെ വഞ്ചിക്കുന്നു - യൂത്ത് കോൺഗ്രസ്

text_fields
bookmark_border
മാനന്തവാടി: 2018ൽ പ്രളയബാധിതർക്ക് നൽകാൻ ലഭിച്ച കിറ്റുകൾ വിതരണം ചെയ്യാത്ത മാനന്തവാടി നഗരസഭയുടെ നിലപാട് പ്രളയബാധിതരോടുള സർക്കാറി​ൻെറ പൊതു സമീപനമാണെന്ന്​ യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ​ പ്രളയബാധിതരെ സി.പി.എം വഞ്ചിക്കുകയാണ്​. അർഹരല്ലാത്തവർക്ക്​ സഹായങ്ങളും ക്ഷീര വികസന വകുപ്പ് നൽകിയ കിടാരികളെയും നൽകി സി.പി.എം പാർട്ടിയിൽ ആളെ കൂട്ടുകയാണ്​. ഇതേകുറിച്ച്​ അന്വേഷണം വേണം. ​ യൂത്ത് കോൺഗ്രസ്​ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മുനിസിപ്പൽ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എ.എം. നിഷാന്ത്, മുസ്തഫ എറമ്പയിൻ, ഡെന്നിസൺ കണിയാരം, ജേക്കബ് സെബാസ്​റ്റ്യൻ, മുജീബ് കോളിയോടൻ, അൻസാർ പഞ്ചാരക്കൊല്ലി, അരുൺ, ഷംസീർ, എ. ഫൈസൽ, റയീസ് വാരാമ്പറ്റ, സിറാജ് കമ്പ, സച്ചിൻ സുനിൻ, സി.എച്ച് സുഹൈർ എന്നിവർ സംസാരിച്ചു. TUEWDL 9 യൂത്ത് കോൺഗ്രസ്​ നടത്തിയ മാനന്തവാടി മുനിസിപ്പൽ ഓഫിസ് മാർച്ച് ജില്ല പ്രസിഡൻറ്​ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു --- കെ.പി.സി.സി ഭാരവാഹികൾ: പി.കെ. ജയലക്ഷ്മി ജനറൽ സെക്രട്ടറി മാനന്തവാടി: മുൻ മന്ത്രി പി.കെ. ജയലക്ഷ്മി കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. മാനന്തവാടി ഗവ. കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്​ട്രീയ പ്രവർത്തനം തുടങ്ങി. 2005ൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2010ൽ വീണ്ടും പഞ്ചായത്ത്​ അംഗമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചപ്പോൾ വയനാട് പാർലമൻെറ് മണ്ഡലം വൈസ് പ്രസിഡൻറായി. 2011ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽനിന്ന് വിജയിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായി. 2018 മുതൽ എ.ഐ.സി.സി അംഗമാണ്​. TUEWDL 10 പി.കെ. ജയലക്ഷ്മി -- എൻ.കെ. വർഗീസ് കെ.പി.സി.സി സെക്രട്ടറി മാനന്തവാടി: അഭിഭാഷകനും കോൺഗ്രസ്​ നേതാവുമായ എൻ.കെ. വർഗീസ്​ കെ.പി.സി.സി സെക്രട്ടറി. 1968ൽ കോഴിക്കോട് ദേവഗിരി കോളജിൽ കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡൻറായി പ്രവർത്തനം. കോഴിക്കോട് ലോ കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവി​ൻെറ സജീവ പ്രവർത്തകനായി. കെ.എസ്.യു മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറായി. പിന്നീട്​ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറായി. 15 വർഷം ഡി.സി.സി ജനറൽ സെക്രട്ടറി. 2006ൽ മാനന്തവാടി പഞ്ചായത്ത് പ്രസിഡൻറായി. മാനന്തവാടി സർക്ൾ സഹകരണ യൂനിയൻ ചെയർമാനായും പ്രവർത്തിച്ചു. മാനന്തവാടി ഫാർമേഴ്സ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറാണ്. TUEWDL 11 എൻ.കെ. വർഗീസ് ---- കേന്ദ്രീയ വിദ്യാലയ പ്രവേശനം; സി.പി.എം നുണ പ്രചരിപ്പിക്കുന്നു -ബി.​െജ.പി കൽപറ്റ: കേന്ദ്രീയ വിദ്യാലയത്തിൽ ഒരു കുട്ടിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം നുണ പ്രചരിപ്പിക്കുകയാണെന്ന്​ ബി.ജെ.പി. മാനവ വിഭവശേഷി മന്ത്രാലയത്തി​ൻെറ (എച്ച്.ആർ.എം) ക്വോട്ടയിലാണ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി അധ്യക്ഷ​ൻെറ മകൾക്ക് പ്രവേശനം ലഭിച്ചത്. എന്നാൽ, രാഹുൽ ഗാന്ധി എം.പിയുടെ ശിപാർശ പ്രകാരമാണ്​ പ്രവേശനമെന്നാണ്​ സി.പി.എം പ്രചാരണം. ഒരു കുട്ടിയുടെ ഭാവി പോലും പരിഗണിക്കാതെ വോട്ടിനു വേണ്ടി അടിസ്​ഥാനരഹിത പ്രചാരണം നടത്തുകയാണ്​. അടിസ്​ഥാനരഹിത വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി ആരംഭിച്ചതായും ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story