Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമതംതിരിച്ച് വിദ്യഭ്യാസ...

മതംതിരിച്ച് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കണക്ക്: ജില്ല ശിശു സംരക്ഷണ ഓഫിസിൽ യൂത്ത് ലീഗ് പ്രതിഷേധം

text_fields
bookmark_border
മീനങ്ങാടി: വയനാട്ടിൽ പ്രവർത്തിക്കുന്ന മുസ്‌ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ല ശിശു സംരക്ഷണ ഓഫിസറുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയ സർക്കുലർ വിവാദമായതോടെ പ്രതിഷേധവുമായി മുസ്‌ലിം യൂത്ത്‌ലീഗ് രംഗത്ത്. മീനങ്ങാടി ജില്ല ശിശു സംരക്ഷണ ഓഫിസിൽനിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസി. ഡയറക്ടറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിലെ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നിർദേശം നൽകിയതിലെ ദുരൂഹത ചൂണ്ടിക്കാട്ടി മുസ്‌ലിം യൂത്ത്‌ ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ശിശു സംരക്ഷണ ഓഫിസറോട് വിശദീകരണം ചോദിക്കുകയും ഉത്തരവ് പിവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരം ബാലാവകാശ കമീഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് വിവാദ ആവശ്യ​വുമായി ജില്ല ശിശു സംരക്ഷണ ഓഫിസർ തദ്ദേശ വകുപ്പിന് കത്ത് നൽകിയത്. സർക്കുലറുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉണ്ടാവില്ലെന്ന് ജില്ല ഓഫിസർ അറിയിച്ചതായി യൂത്ത്‌ലീഗ് നേതാക്കൾ വ്യക്തമാക്കി. ഉറപ്പ് ലംഘിച്ചാൽ സമരത്തിലേക്ക് നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു. ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് എം.പി. നവാസ്, ജില്ല ട്രഷറർ ഉവൈസ് എടവെട്ടൻ, വൈസ് പ്രസിഡന്റ് ജാഫർ മാസ്റ്റർ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികളായ സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, ഇ.പി. ജലീൽ, കണിയാമ്പറ്റ പഞ്ചായത്ത് അംഗം നൂരിഷ ചെനോത്ത്, പഞ്ചായത്ത് മുസ്‌ലിംലീഗ് നേതാവ് എം.എ. അയ്യൂബ്, സക്കീർ മുട്ടിൽ, ഹാരിസ് പുഴക്കൽ, സിറാജ് കാക്കവയൽ, നൗഫൽ എമിലി, കെ.പി. നൗഷാദ് എന്നിവർ സംബന്ധിച്ചു. SATWDL10 ജില്ല ശിശു സംരക്ഷണ ഓഫിസറുമായി ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് എം.പി. നവാസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുന്നു must വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ സംഗമം കൽപറ്റ: ബിൽകീസ് ബാനു കേസിൽ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് കോടതി നടപടിക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൽപറ്റയിൽ പ്രതിഷേധ സംഗമം നടത്തി. നിയമ വ്യവസ്ഥകളെയും ചട്ടങ്ങളെയും നോക്കുകുത്തിയാക്കി നടത്തിയ നടപടി സംഘ്പരിവാർ ഭരണത്തിൽ കോടതികൾ പോലും നീതിയുടെ പക്ഷത്തല്ല എന്നാണ് തെളിയിക്കുന്നതെന്ന് സംഗമം ആരോപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയും ബലാത്സംഘത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്ന സംഘ്പരിവാർ കാപട്യത്തെ ജനങ്ങൾ മനസിലാക്കണമെന്നും അനീതി നിറഞ്ഞ കോടതി നടപടിക്കെതിരെ മുഴുവൻ ജനവിഭാഗങ്ങളുടെയും പ്രതിഷേധം ഉയർന്നുവരണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഷമീമ മാനന്തവാടി, സെക്രട്ടറി ഹസീന പനമരം, ജമീല ബത്തേരി, സുൽഫിയ എന്നിവർ സംസാരിച്ചു. ഹുസ്ന, ആസിയ ടീച്ചർ, ഷർഫിന എന്നിവർ നേതൃത്വം നൽകി. SATWDL2 ബിൽകീസ് ബാനു കേസിൽ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് കോടതി നടപടിക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൽപറ്റയിൽ നടത്തിയ പ്രതിഷേധ സംഗമം സദ്‌ഭാവന ദിനാചരണം: യൂത്ത് കോൺഗ്രസ് രക്തദാന ക്യാമ്പ് നടത്തി സുൽത്താൻ ബത്തേരി: യൂത്ത് കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മദിനത്തിൽ സദ്‌ഭാവന ദിനചരണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃതത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണം സംഘടിപ്പിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത്, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ്, പി.എം. സുജിത്ത്, ഗഫൂർ പടപ്പ്, സിറിൽ ജോസ്, യൂനുസലി, അനു മാത്യു, ജിത്തു മാടക്കര, ജിനു ജോസഫ് എന്നിവർ നേതൃത്വം നൽകി. SATWDL3 യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ജില്ല പ്രസിഡന്റ് സംഷാദ് മരക്കാർ രക്തം നൽകുന്നു വന്യമൃഗ ശല്യം: കിസാൻ സഭ ഡി.എഫ്.ഒ ഓഫിസ് മാർച്ച്‌ സുൽത്താൻ ബത്തേരി: ജില്ലയിൽ വർധിക്കുക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് മാർച്ച്‌ നടത്തി. ജില്ലയിൽ വ്യാപകമായ തോതിൽ വന്യമൃഗ ശല്യത്തിന് ഇരയാവുകയാണ് കർഷകർ. വകേരി അടക്കമുള്ള ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ വിഹരിക്കുമ്പോൾ ഒരു വിഭാഗം വനം ഉദ്യോഗസ്ഥർ നോക്കുകുത്തിയായി നിൽക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കിസാൻ സഭ ജില്ല പ്രസിഡന്റ് പി.എം. ജോയി പറഞ്ഞു. പെരുകുന്ന വന്യമൃഗങ്ങളെ കള്ളിങ്ങ് വഴി നിയന്ത്രിക്കുക, പതിറ്റാണ്ടുകളായി കർഷകർ ഉന്നയിക്കുന്ന കാടും നാടും വേർതിരിക്കുക എന്ന ആവശ്യം അംഗീകരിക്കുക, വന്യമൃഗ ശല്യത്തിൽ നാശ നഷ്ട്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക, വെടിവെച്ച് കൊല്ലുന്ന പന്നികളെ ഭക്ഷ്യവസ്തുവായി ഉപയോഗിക്കാൻ അനുവാദം നൽകുക തുടങ്ങിയ കാര്യങ്ങൾ മാർച്ചിൽ ഉന്നയിച്ചു. ടി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സി.എം. സുധീഷ്, ടി.ജെ. ചാക്കോച്ചൻ, എ.എം. ജോയ്, സജി വർഗീസ്, കെ.പി. അസൈനാർ, എൻ. ഫാരിസ്, എം.എം. ജോർജ്, കെ.എം. ബാബു, പി.കെ. രാജപ്പൻ, വി.എൻ. ബിജു, പ്രഫ. താരാ ഫിലിപ്പ്, പി.ജി. സോമനാഥൻ, എ.എ. സുധാകരൻ, കെ.ജി. തങ്കപ്പൻ, ലതിക ജി. നായർ എന്നിവർ സംസാരിച്ചു. SATWDL8 കിസാൻ സഭ സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡന്റ് പി.എം. ജോയി ഉദ്ഘാടനം ചെയ്യുന്നു must ലാബ് സമുച്ചയത്തിന് ശിലയിട്ടു മീനങ്ങാടി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നിർമിക്കുന്ന ലാബ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ബേബി വർഗീസ്, വാർഡംഗം ടി.പി. ഷിജു, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ജോയ് വി. സ്കറിയ, ഡോ. ബാവ കെ. പാലുകുന്ന്, ടി.ടി. രജനി, പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂളിന് അനുവദിച്ച ലാപ്ടോപുകളും ചടങ്ങിൽ വിതരണം ചെയ്തു. SATWDL9 മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് സമുച്ചയ ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story