രണ്ടുപേരെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി പിടിയില്‍
text_fieldsസുരാജ്
പൂന്തുറ: മുട്ടത്തറ പെട്രോള്‍ പമ്പിനു സമീപം പഴക്കച്ചവടം നടത്തുന്ന ആളെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നാം പ്രതി പിടിയിൽ. മുട്ടത്തറ വില്ലേജില്‍ വടുവത്ത് ക്ഷേത്രത്തിനുസമീപം ടി.സി -61 /127ല്‍ സൂര്യ ഭവനില്‍ അപ്പു എന്ന സുരാജാണ് (30) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 8.30ഓടുകൂടി മുട്ടത്തറ പെട്രോള്‍ പമ്പിന് സമീപത്ത് പഴക്കച്ചവടം നടത്തിവരുകയായിരുന്ന ആളുടെ വണ്ടിയില്‍നിന്ന് സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ പഴം എടുത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് ഇടയാക്കിയത്.
പഴക്കച്ചവടക്കാരനെയും അയാളുടെ സുഹൃത്തിനെയും പ്രതികള്‍ കത്തികൊണ്ട് കുത്തുകയും മാര്ദിക്കുകയുമായിരുന്നു. പിടിയിലായ സുരാജിനെതിരെ പൂന്തുറ പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.