Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightplaced അതിവേഗ റെയിൽ:...

placed അതിവേഗ റെയിൽ: ഭൂമിയേറ്റെടുക്കൽ നീക്കം റവന്യൂമ​ന്ത്രിയുടെ നിർദേശം മറികടന്ന്​

text_fields
bookmark_border
തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട്​ അതിവേഗ റെയിൽപാതക്ക്​ കേ​ന്ദ്രാനുമതിയും റെയിൽവേ ബോർഡി​ൻെറ അനുമതിയും ലഭ്യമായ ശേഷമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാവൂ എന്ന റവന്യൂമന്ത്രിയുടെ നിർദേശം ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചു. കഴിഞ്ഞദിവസം ചേർന്ന ഒാൺലൈൻ യോഗത്തിൽ 11 ജില്ലകളിലും ഭൂമിയേറ്റെടുക്കാനുള്ള സെല്ലുകൾ ആരംഭിക്കാൻ തീരുമാനിച്ചു. കേന്ദ്രാനുമതിക്ക്​ ശേഷമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാവൂ എന്ന റവന്യൂമന്ത്രിയുടെ ശിപാർ​ശ (B1/322/2020/REV) പരിഗണിക്കാതെയാണ്​ ഉ​േദ്യാഗസ്ഥസംഘത്തി​ൻെറ നീക്കം. മന്ത്രി ഫയലിൽ രേഖപ്പെടുത്തി നൽകിയ നിർദേശം കഴിഞ്ഞ ആഗസ്​റ്റ്​ നാലിന്​ റവന്യൂവകുപ്പിലും എത്തിയിരുന്നു. എന്നാൽ ഉന്നതങ്ങളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ്​​ മന്ത്രിയുടെ നിർദേശം മറികടന്നുള്ള നീക്കമെന്നാണ്​ അറിയുന്നത്​. ഒക്​ടോബർ 15 ഒാടെ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാനാണ്​ ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തത്​. ഒരേസമയം ഗതാഗതവകുപ്പിലും റവന്യൂവകുപ്പിലും ഫയൽ രൂപവത്​കരിച്ചാണ്​ ഉത്തരവിറക്കാനുള്ള നീക്കം നടക്കുന്നത്​. ഭൂമിയേറ്റെടുക്കൽ നടപടികൾ ഒൗട്ട്​ സോഴ്​സ്​ ചെയ്യാനുള്ള നീക്കത്തിൽ നേര​േത്ത റവന്യൂമന്ത്രി വിയോജിപ്പ്​ രേഖപ്പെടുത്തിയിരുന്നു. ഭൂമിയേ​റ്റെടുക്കാനുള്ള അധികാരം റവന്യൂവിഭാഗത്തിനാണെന്നും അന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു. ഗെയിൽ, നാഷനൽ ഹൈവേ, വിഴിഞ്ഞം, കണ്ണൂർ വിമാനത്താവളം എന്നിവക്കെല്ലാം ഭൂമിയേറ്റെടുത്ത്​ നൽകിയതും റവന്യൂവകുപ്പാണ്​. പാരിസ്ഥിതികാഘാത പഠനമടക്കം ഇതുവരെയും പുറത്തുവിടാതെ രഹസ്യസ്വഭാവത്തിലുള്ള അതിവേഗ റെയിൽ നീക്കത്തിനെതിരെ പരിസ്ഥിതിസംഘടനകളടക്കം രംഗത്തെത്തിയിട്ടുണ്ട്​. എത്രത്തോളം ക​ൃഷിഭൂമിയും തണ്ണീർത്തടങ്ങളും വീടുകളും ജനവാസമേഖലകളുമെല്ലാം പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന​ പൊതുചിത്രം ഇപ്പോഴും അജ്ഞാതമാണ്​. പദ്ധതിക്കായി ​ആകെ ചെലവ്​ പ്രതീക്ഷിക്കുന്നത് ​63941 കോടിയാണ്​. ഇതിൽ 90 ശതമാനവും വായ്​പയിലൂടെയാണ്​ കണ്ടെത്തേണ്ടിവരുക. എം.ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story