Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 28 Sep 2020 11:59 PM GMTഅനുസ്മരണം
text_fieldsbookmark_border
ബാലരാമപുരം: കെ.പി.സി.സി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച വിശ്രുത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിൻെറ സ്മരണാർഥം അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും സംഘടിപ്പിച്ചു. നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചെയർമാൻ വിനോദ് സെന്നിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.എസ്. ലിവിൻസ് കുമാർ, സുമകുമാരി, എം.സി. സെൽവരാജ് പത്മകുമാർ, ഇരുമ്പിൽ ശ്രീകുമാർ, തലയൽ പ്രകാശ്, ജി.എം. സുഗുണൻ, വിനീത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. സുപ്രസിദ്ധ മുഖർ ശംഖ് വാദകനായ നെയ്യാറ്റിൻകര കൃഷ്ണൻെറ മുഖർ ശംഖ് വാദനത്തോടെ സംഗീതാർച്ചന ആരംഭിച്ചു. സ്കൂൾ കലോത്സവവിജയിയായ അർജുൻ മൃദംഗം അവതരിപ്പിച്ചു. കവി സുമേഷ് കൃഷ്ണൻ, രചന വേലപ്പൻ നായർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര മനോജ്കുമാർ, മനോഹരൻ, സജി, കുമാരി ആർച്ച, അശ്വിൻ കൃഷ്ണ തുടങ്ങിയവർ എസ്.പിയുടെ ഗാനങ്ങൾ അവതരിപ്പിച്ചു. photo file name: WhatsApp Image 2020-09-28 at 5.25.13 PM.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story