Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNEW ഇടുക്കി ഏലപ്പാറയിൽ...

NEW ഇടുക്കി ഏലപ്പാറയിൽ ഉരുൾപൊട്ടി

text_fields
bookmark_border
രണ്ട് യാത്രക്കാരുമായി കാർ മലവെള്ളപ്പാച്ചിലിൽ കാണാതായി പീരുമേട്: കനത്ത മഴയിൽ ഏലപ്പാറക്ക് സമീപം ഉരുൾപൊട്ടി. ഇതേതുടർന്ന്​ കുട്ടിക്കാനം-കട്ടപ്പന സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് ജനവാസം കുറഞ്ഞ മേഖലയിൽ ഉരുൾപൊട്ടിയത്. പുഴയിലും നീർച്ചാലുകളിലും നീരൊഴുക്ക് വർധിച്ചതോടെ ഏലപ്പാറ ടൗണിൽവരെ വെള്ളമൊഴുകിയെത്തി. സമീപത്തെ 60ലധികം വീടുകളിലും വെള്ളം കയറി. എലപ്പാറക്കും ചപ്പാത്തിനുമിടയിൽ അഞ്ച് സ്ഥലത്ത്​ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്​. പ്രദേശത്ത്​ കനത്ത മഴ തുടരുകയാണ്. അതിനിടെ, ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിന്​ സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ കാണാതായി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കാണാതായി. ഏലപ്പാറ സ്വദേശികളായ മാർട്ടിൻ, അനീഷ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടതെന്നാണ്​ സൂചന. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകി​പ്പോയെന്നാണ് സംശയം. അഗ്​നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അവസാനിപ്പിച്ച തിരച്ചിൽ വെള്ളിയാഴ്​ച രാവിലെ തുടരും. വ്യാഴാഴ്​ച രാത്രി എ​േട്ടാടെയാണ്​ സംഭവം. ഏലപ്പാറ ക്ഷേത്രത്തിനുസമീപം വെള്ളം കയറിയതിനെത്തുടർന്ന് മുറിയിൽ കുടുങ്ങിയ ശാന്തിക്കാരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അഗ്​നിരക്ഷാസേന രാത്രി രക്ഷപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story