നെടുമങ്ങാട്: നഗരസഭ ടി.എച്ച്.എസ് വാർഡിലെ നേർക്കുനേർ പോര് അമ്മാവനും അനന്തരവനും തമ്മിൽ. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ആർ. വിജയേന്ദ്രൻ നായരുടെ സഹോദരീപുത്രനാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ എൻ. ബിജു. വിജയേന്ദ്രൻ 2010ൽ തൊട്ടടുത്ത വാർഡിൽനിന്നുള്ള കൗൺസിലറായിരുന്നു. ഡി.വൈ.എഫ്.െഎ പ്രവർത്തകനായ ബിജുവിൻെറ കന്നിയങ്കമാണിത്. വ്യക്തികൾ തമ്മിലല്ല രണ്ട് ആശയങ്ങൾ തമ്മിലാണ് മത്സരമെന്ന് ഇരുവരും പറയുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പ് പോരാട്ടം തങ്ങളുടെ ബന്ധുത്വത്തെ ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. വാർഡിൻെറ വികസനവും വികസനമില്ലായ്മയും ഉയർത്തി വോട്ട് ചോദിക്കുന്ന മുന്നണികൾ സ്ഥാനാർഥികളെക്കുറിച്ച വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കിയാണ് പ്രചാരണം. r.vijayendran[udf] n.biju[ldf] ഫോേട്ടാ: ആർ. വിജയേന്ദ്രൻ നായർ (യു.ഡി.എഫ്), എൻ. ബൈജു (എൽ.ഡി.എഫ്)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 11:58 PM GMT Updated On
date_range 2020-11-28T05:28:12+05:30for election page... ഇവിടെ പോര് അമ്മാവനും അനന്തരവനും തമ്മിൽ
text_fieldsNext Story