Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി7ൽ ഇന്ത്യ സ്വാഭാവിക...

ജി7ൽ ഇന്ത്യ സ്വാഭാവിക സഖ്യകക്ഷി -മോദി

text_fields
bookmark_border
ന്യൂഡൽഹി: സ്വേച്ഛാധിപത്യം, ഭീകരവാദം, തെറ്റായ വിവരകൈമാറ്റം, സാമ്പത്തിക ഉപരോധം തുടങ്ങിയ ഭീഷണികൾ ചെറുക്കുന്നതിൽ ഇന്ത്യ ജി7 രാജ്യങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിയുടെ ഭാഗമായി നടന്ന 'തുറന്ന സമൂഹം; തുറന്ന സമ്പദ്​ഘടനകൾ' എന്ന വെർച്വൽ ചർച്ചയിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ​േത്താടുള്ള ഇന്ത്യയുടെ നാഗരികമായ പ്രതിബദ്ധത, ചിന്താസ്വാതന്ത്ര്യം എന്നിവയുടെ പ്രാധാന്യവും പ്രധാനമന്ത്രി ചർച്ചയിൽ എടുത്തുകാട്ടി. ആധാർ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി), ജാം (ജൻ ധൻ-ആധാർ-മൊബൈൽ) തുടങ്ങിയ ആപ്ലിക്കേഷനുകൾ നടപ്പാക്കിയതിലൂടെ ഇന്ത്യയിലെ സാമൂഹിക ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിപ്ലവകരമായ സ്വാധീനം വർധിപ്പിക്കുന്നതിനും​ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. തുറന്ന സമൂഹത്തിൽ ചില തെറ്റായ ചിന്തകളും ആശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന്​ അടിവരയിട്ട പ്രധാനമന്ത്രി സുരക്ഷിതമായ സൈബറിടം ഉപയോക്താക്കൾക്ക്​ ഒരുക്കാൻ​ സമൂഹമാധ്യമങ്ങളോട്​ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story