അഴിമതി ഭരണത്തിന് അന്ത്യംകുറിക്കണം -കെ.പി.എ. മജീദ് പോത്തൻകോട്: വികസന മുരടിപ്പിനും അഴിമതി ഭരണത്തിനും അറുതിവരുത്താൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. യു.ഡി.എഫ്. മുന്നോട്ടുവെക്കുന്ന വികസന രാഷ്ട്രീയവും മതേതര ജനാധിപത്യവും ശക്തിപ്പെടുത്തേണ്ടതുണ്ട്. ജില്ല പഞ്ചായത്ത് കണിയാപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ചാന്നാങ്കര എം.പി. ഷൈലയുടെ െതരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം വാവറയമ്പലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. എ.എസ്. അനസ് അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലീം, കന്യാകുളങ്ങര ഷാജഹാൻ, സബീന മാറ്റപ്പള്ളി, കാവുവിളയിൽ സതീശൻ, ചാന്നാങ്കര എം.പി. കുഞ്ഞ്, കൊയ്ത്തൂർ അബ്ബാസ് എന്നിവർ സംസാരിച്ചു. ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളായ ചാന്നാങ്കര എം.പി. ഷൈല, ബാഹുൽ കൃഷ്ണ, സനൽകുമാർ, സീനാ, ഷീജ എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2020 12:00 AM GMT Updated On
date_range 2020-12-05T05:30:33+05:303434
text_fieldsNext Story