Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക് ധരിക്കാത്ത 337...

മാസ്ക് ധരിക്കാത്ത 337 പേർക്കെതിരെ നടപടി; 22 സ്ഥാപനങ്ങൾക്കെതിരെയും നടപടി

text_fields
bookmark_border
കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 68 കേസുകൾ രജിസ്​റ്റർ ചെയ്തു. മാസ്​ക് ധരിക്കാതിരുന്നതിന് 337 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം നടപടി സ്വീകരിച്ചു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 148 പേർക്കെതിരെ നടപടി സ്വീകരിച്ച, പിഴ ഈടാക്കി. നിർദേശങ്ങൾ ലംഘിച്ചതിന് 22 കടയുടമകൾക്കെതിരെയും പൊലീസ്​ നടപടി സ്വീകരിച്ചു. സ്കൂൾ, കോളജ് പ്രവർത്തനങ്ങൾ നിർത്തിവെക്കണം -കെ.എസ്.യു കൊല്ലം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ, കോളജ് തലങ്ങളിൽ നടക്കുന്ന പരീക്ഷ, അഡ്മിഷൻ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് കെ.എസ്.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പത്തനാപുരം കോളജിൽ പരീക്ഷ എഴുതാനെത്തിയ അഞ്ചൽ സ്വദേശിയായ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചത് അതീവ ഗൗരവമുള്ള വിഷയമാണ്. പരസ്യമായും, രഹസ്യമായും ജില്ലയിൽ വ്യാപകമായി ട്യൂഷൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഇവയും അടിയന്തരമായി നിർത്തിവെക്കണമെന്ന് പ്രസിഡൻറ് വിഷ്ണു വിജയൻ ആവശ്യ​െപ്പട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story