Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്​ക് ധരിക്കാത്ത 304...

മാസ്​ക് ധരിക്കാത്ത 304 പേർക്കെതിരെ നടപടി

text_fields
bookmark_border
കൊല്ലം: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 53 പേർക്കെതിരെ 37 കേസുകൾ സിറ്റി പൊലീസ് രജിസ്​റ്റർ ചെയ്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കണമെന്ന സർക്കാർ മാനദണ്ഡങ്ങൾ അവഗണിച്ചതിന് 304 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതിനും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ തുറന്നതിനും 176 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം പിഴ ഈടാക്കി. ക്വാറൻറീൻ ലംഘനത്തിന് പരവൂർ സ്വദേശിക്കെതിരെ കേസ് കൊല്ലം: ക്വാറൻറീൻ ലംഘനത്തിന് പരവൂർ സ്വദേശിക്കെതിരെ കേസെടുത്തു. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പരവൂർ സ്വദേശി വീട്ടിൽനിന്ന്​ പുറത്തിറങ്ങി കറങ്ങി നടന്നതിനെത്തുടർന്നാണ് കേസ്. ബന്ധുവിന് കോവിഡ് സ്​ഥിരീകരിച്ചതിനെത്തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്നയാളാണ് യുവാവ്. ഇയാളുടെ കുടുംബവും നിരീക്ഷണത്തിലായിരുന്നു. പരിശോധനക്കെത്തിയപ്പോൾ യുവാവ് സ്​ഥലത്തില്ല എന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്​ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ക്വാറൻറീൻ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് പൊലീസ് കൊല്ലം: സിറ്റി പൊലീസ്​ പരിധിയിൽ ഹോം, ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്നവർ നിരീക്ഷണകേന്ദ്രം വിട്ട് പുറത്ത് പോകുന്നി​െല്ലന്ന് ഉറപ്പുവരുത്തുന്നതിനായി പൊലീസ് നിരീക്ഷണം കർശനമാക്കി. േഡ്രാൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ശകതമാക്കി. ക്വാറൻറീനിൽ കഴിയുന്നവരുടെ ഫോൺ നമ്പർ ശേഖരിച്ച് സൈബർ സെല്ലിൻെറ സഹായത്തോടെ ടവർ ലൊക്കേഷൻ എടുത്തും നിരീക്ഷിക്കുന്നുണ്ട്. ചവറ തെക്കുംഭാഗം, ചാത്തന്നൂർ പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ നടന്ന ക്വാറൻറീൻ ലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story