Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​ നിയന്ത്രണങ്ങൾ...

കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ചു; 27 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് സുരക്ഷാ നിരീക്ഷണത്തി​ൻെറ ഭാഗമായി സിറ്റി പൊലീസ്​ നടത്തിയ പരിശോധനയിൽ രോഗവ്യാപനം ഉണ്ടാകുന്നതരത്തില്‍ വിലക്ക് ലംഘനം നടത്തിയ 27 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 70 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്തവരിൽനിന്നുമായി 14,600 രൂപ പിഴ ഈടാക്കിയതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യയ അറിയിച്ചു. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്രനടത്തിയ ഏഴ് വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 89 കടകൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പോത്തൻകോട്ട് 19 പേർക്ക് കോവിഡ് പോത്തൻകോട്: ഗ്രാമപഞ്ചായത്തിലെ 19 പേർക്ക് ബുധനാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മഞ്ഞമല തച്ചപ്പള്ളി സ്കൂളിൽ നടത്തിയ പരിശോധനയിൽ 46 പേരിലാണ്​ 19 പേർക്ക്​ രോഗം സ്ഥിരീകരിച്ചത്​. മണലകം വാർഡിൽ ഒരുവീട്ടിലെ ഏഴുപേർക്കാണ് രോഗം ബാധിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story