Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് പരിശോധനയിൽ 19...

കോവിഡ് പരിശോധനയിൽ 19 പേർക്കുകൂടി രോഗം കണ്ടെത്തുകയും എട്ടുപേർകൂടി രോഗമുക്തരായെന്നും

text_fields
bookmark_border
ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 19 പേർക്കുകൂടി രോഗം കണ്ടെത്തിയതായും എട്ടുപേർ കൂടി രോഗമുക്തരായെന്നും ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡൻറ്​ ആർ. സുഭാഷും ആരോഗ്യവിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. കടയ്ക്കാവൂർ ചമ്പാവിൽ 70 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 11 പേർക്കും അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ 35 പേരിൽനടത്തിയ ആൻറിജൻ പരിശോധനയിൽ മൂന്ന്​ പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 28 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ മൂന്ന് പേർക്കും വക്കത്ത്​ 15 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ രണ്ടുകുട്ടികൾക്കും രോഗമുള്ളതായി കണ്ടെത്തി. കടയ്ക്കാവൂരിൽ പാലിയേറ്റിവ് നഴ്സിനും അഞ്ചുതെങ്ങിൽ ഒരു അംഗൻവാടി വർക്കർക്കും രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വക്കത്തുനടത്തിയ പരിശോധനയിൽ ആശാ വർക്കർക്കും ഭർത്താവിനും രോഗം കണ്ടെത്തിയിരുന്നു. ചിറയിൻകീഴ്പുളുന്തുരുത്തിയിൽ 32 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിൽ നിന്ന് അഞ്ചുതെങ്ങിലുള്ള ഏഴുപേരും വക്കത്തുനിന്ന്​ ഒരാളും രോഗമുക്തരായി പുറത്തിറങ്ങി. ഡോ. രാമകൃഷ്ണ ബാബു, ഡോ.എൻ.എസ്. സിജു, ഡോ. ദീപക്, ഡോ.അഞ്ചു, ഡോ. ഭാഗ്യലക്ഷ്മി, ഡോ. നബീൽ, ഡോ.രശ്മി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക്​ നേതൃത്വം നൽകുന്നത്. വ്യാഴാഴ്ചയും പരിശോധന നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story