Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാനസിക വെല്ല​ുവിളി...

മാനസിക വെല്ല​ുവിളി നേരിട​ുന്ന 14കാരിയെ ബലാത്സംഗം ചെയ്​തയാൾ അറസ്​റ്റില്‍

text_fields
bookmark_border
വർക്കല: മാനസിക വെല്ല​ുവിളി നേരിട​ുന്ന 14കാരിയെ ബലാത്സംഗം ചെയ്​ത യുവാവ്​ അറസ്​റ്റില്‍. വര്‍ക്കല ചിലക്കൂര്‍ ടി.ബി ജങ്ഷൻ ഫിഷര്‍മാന്‍ കോളനിയില്‍ ഐഷ മന്‍സിലില്‍ റിയാസ് (43) ആണ് അറസ്​റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും മാനസിക വെല്ല​ുവിളി നേരിട​ുന്നവരാണ്​. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ ചില മരാമത്ത് ജോലികള്‍ ചെയ്യാൻ വന്നിരുന്നു. വീട്ടിലെ നിത്യസന്ദര്‍ശകനായ ഇയാൾ പെണ്‍കുട്ടിയെ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയാണ്​ ബലാത്സംഗം ചെയ്​തുവന്നിരുന്നത്​. പ്രതിയുടെ നിത്യേനയുള്ള സന്ദര്‍ശനത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വര്‍ക്കല പൊലീസ്‌ സ്​റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനിത പൊലീസ്‌ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയോട്​ സ്പെഷല്‍ എജുക്കേറ്ററുടെ സാന്നിധ്യത്തില്‍ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയെ 'കൊന്ന് കനാലില്‍ തള്ളും' എന്നും ഭീഷണിയിൽ പേടിച്ച്​ വിവരം ആരോടും പറഞ്ഞില്ല. പൊലീസ്‌ കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവിൽ ​​പോയ പ്രതിയെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തില്‍ കൊല്ലം മയ്യനാട് മുക്കത്ത് നിന്ന്​ വര്‍ക്കല പൊലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സബ്​ ഇന്‍സ്പെക്ടര്‍ അജിത്ത്കുമാര്‍.പി, എ.എസ്.ഐ ജയപ്രസാദ് എന്നിവരുടെ സംഘമാണ് അറസ്​റ്റ്​ ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story