തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻെറ നാമനിർദേശ പത്രിക സമർപ്പണം തുടരുന്നു. പത്രിക സ്വീകരണത്തിൻെറ രണ്ടാംദിനം ആകെ 123 പത്രികകൾ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ലഭിച്ചു. തിരുവനന്തപുരം കോർപറേഷനിലാണ് ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് (85 എണ്ണം). വിവിധ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 33 സ്ഥാനാർഥികൾ പത്രിക നൽകി. ബ്ലോക്ക് പഞ്ചായത്തുകളിൽ നാലും ജില്ല പഞ്ചായത്തിൽ ഒന്നും പത്രികകൾ ലഭിച്ചു. പത്രിക സമർപ്പണത്തിൻെറ ആദ്യ ദിവസം നാല് പത്രികകളാണ് ജില്ലയിൽ ലഭിച്ചത്. ഇതോടെ ആകെ പത്രികകളുടെ എണ്ണം 127 ആയി. ഈമാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നത്. 20ന് സൂക്ഷ്മ പരിശോധന നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 11:58 PM GMT Updated On
date_range 2020-11-14T05:28:22+05:30രണ്ടാംദിനം 123 പത്രികകൾ
text_fieldsNext Story