Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 5:28 AM IST Updated On
date_range 17 Aug 2020 5:28 AM IST- സപ്ലിമെൻറ് മാറ്റർ 1 കോൺഗ്രസും കൊല്ലത്തെ ഡി.സി.സി പ്രസിഡൻറുമാരും
text_fieldsbookmark_border
- സപ്ലിമൻെറ് മാറ്റർ 1 കോൺഗ്രസും കൊല്ലത്തെ ഡി.സി.സി പ്രസിഡൻറുമാരും 18ാം നൂറ്റാണ്ടിൻെറ അവസാന ദശകങ്ങളിൽ ഭാരതത്തിൽ 562 നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. 1885 ഡിസംബർ 28ന് ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഉൽപതിഷ്ണുക്കളായ 72 പേർ ബോംബെയിൽ ഗോകുൽദാസ് തേജ്വാൻ സംസ്കൃത കോളജിൽ ഒത്തുകൂടി. പെൻഷൻ പറ്റിയ ഇംഗ്ലീഷുകാരനും ഐ.സി.എസ് ഉദ്യോഗസ്ഥനുമായിരുന്ന അലൻ ഒക്ടേവിയൻ ഹ്യൂമായിരുന്നു ആ യോഗത്തിൻെറ സംഘാടകൻ. ഇന്ത്യൻ നാഷനൽ കോൺഗ്രെസന്ന സംഘടന അന്ന് ജന്മമെടുത്തു. ബ്രിട്ടീഷ്-വെയിൽസ് രാജഭരണകൂടത്തിനോട് ചില കാര്യങ്ങൾ അഭ്യർഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. മദ്രാസ്, ബോംബെ, ബംഗാൾ, പഞ്ചാബ് എന്നീ പ്രാദേശിക കമ്മിറ്റികളും രൂപവത്കരിച്ചു. ഒരു വടവൃക്ഷം പോലെ കാലാന്തരത്തിൽ ആ സാമൂഹിക സംഘടന രാഷ്ട്രീയ സംഘടനയായി മാറി. ക്രമേണ ഭാഷാടിസ്ഥാനത്തിൽ പ്രാദേശിക ഘടകങ്ങൾ നിലവിൽവന്നു. കോൺഗ്രസിൻെറ മതേതര, സോഷ്യലിസ്റ്റ് വിശ്വാസത്തിലൂന്നിയ ധാരാളം സ്വതന്ത്ര രാഷ്ട്രീയ സംഘടനകളും നാട്ടുരാജ്യങ്ങളിൽ രൂപപ്പെട്ടു. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ ജില്ല കോൺഗ്രസ് കമ്മിറ്റി 1915 മേയ് 4, 5 തീയതികളിലായി നിലവിൽ വന്നു. 1920 ഡിസംബറിൽ കൂടിയ നാഗ്പൂർ കോൺഗ്രസ് സമ്മേളനം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളെ ഏകോപിപ്പിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു. ആദ്യ സെക്രട്ടറി കെ. മാധവൻ നായർ ആയിരുന്നു. തിരുവിതാംകൂർ, കൊച്ചി, പാലക്കാട്, കോഴിക്കോട്, വടക്കേ മലബാർ എന്നിങ്ങനെ അഞ്ച് ജില്ല കമ്മിറ്റികളും 100 അംഗങ്ങളും. 1921 ഏപ്രിൽ 23ന് മൂന്നാമത് കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം ഒറ്റപ്പാലത്ത് നടന്നു. ആന്ധ്ര കേസരി ടി. പ്രകാശം അധ്യക്ഷനായി. 1938 ഫെബ്രുവരി 23ന് തിരുവനന്തപുരത്തെ പുളിമൂട്ടിലുള്ള നദിയ ഹോട്ടലിൻെറ രണ്ടാംനിലയിലുള്ള എ. നാരായണപിള്ളയുടെ വക്കീേലാഫിസിൽ സി.വി. കുഞ്ഞുരാമൻെറ അധ്യക്ഷതയിൽ സ്റ്റേറ്റ് കോൺഗ്രസിന് തുടക്കംകുറിച്ചു. പട്ടം താണുപിള്ള പ്രസിഡൻറും, പി.എസ്. നടരാജപിള്ള സെക്രട്ടറിയുമായി. ടി.എം. വർഗീസ്, സി. കേശവൻ, പി.കെ. കുഞ്ഞ്, എ.ജെ. ജോൺ, എ. നാരായണപിള്ള, സി. നാരായണപിള്ള, ആനി മസ്ക്രീൻ, കെ. സുകുമാരൻ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നേതൃത്വത്തിലേക്ക് വന്നു. 1941 ജനുവരി 26ന് വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻെറ നേതൃത്വത്തിൽ കൊച്ചിയിലെ വിവിധ രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് അനുഭാവികളുടെ യോഗം ചേർന്ന് കൊച്ചി രാജ്യപ്രജാമണ്ഡലം രൂപവത്കരിച്ചു. 1948 ഏപ്രിൽ 25ന് കൊച്ചി രാജ്യ പ്രജാമണ്ഡലം പിരിച്ചുവിട്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 9ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും അതേ തീരുമാനം എടുത്തു. ഡിസംബർ 18 പട്ടാഭി സീതാരാമയ്യയുടെ അധ്യക്ഷതയിൽ ജയ്പൂരിൽ ചേർന്ന കോൺഗ്രസിൻെറ 55ാം സമ്മേളനം നാട്ടുരാജ്യ സംഘടനകളെ കോൺഗ്രസിൽ ലയിപ്പിക്കാനുള്ള ഔപചാരിക തീരുമാനമെടുത്തു. കൊല്ലത്തെ കോൺഗ്രസ് പ്രസ്ഥാനത്തിൻെറ ആസ്ഥാനം ലക്ഷ്മിനടയിലുള്ള ഇന്നത്തെ ക്രൗൺ ബേക്കറിയുടെ മുകളിലായിരുന്നു. ടി.എം. വർഗീസ്, ആർ. ശങ്കർ, എ.എ. റഹീം, സി.എം. സ്റ്റീഫൻ എന്നിവർ ലക്ഷ്മിനടയുടെ ഒരു കിലോമീറ്റർ ചുറ്റളവിലായിരുന്നു അന്ന് താമസം. ഒരുകൂട്ടം ത്യാഗസമ്പന്നർ കൊല്ലത്തെ കോൺഗ്രസിൻറ വളർച്ചക്കായി പ്രവർത്തിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയെ നയിച്ച നേതാക്കളുടെ ഒരു രേഖാചിത്രം മാത്രം ഇവിടെ കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story