Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോൺ. തോമസ്​ ജെ....

മോൺ. തോമസ്​ ജെ. നെറ്റോയുടെ മെ​ത്രാഭിഷേകം നാളെ; വത്തിക്കാൻ പ്രതിനിധിയും പ​ങ്കെടുക്കും

text_fields
bookmark_border
തിരുവനന്തപുരം: ലത്തീൻ അതിരൂപത നിയുക്ത മെത്രാപ്പൊലീത്ത മോൺ. തോമസ്​​ ജെ. നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ശനിയാഴ്ച വൈകീട്ട്​ നടക്കും. കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ പ്രദക്ഷിണം വൈകീട്ട്​ 4.45നും തിരുകർമങ്ങൾ അഞ്ചിനുമാകും ആരംഭിക്കുകയെന്ന്​ സംഘാടക സമിതി ചെയർമാനും സഹായ മെത്രാനുമായ ഡോ. ക്രിസ്തുദാസ്​, പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ. നിക്കോളസ്​, ജനറൽ കൺവീനർ മോൺ. സി. ജോസഫ്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെറിയ വെട്ടുകാട്​ സെന്‍റ്​ സെബാസ്റ്റ്യൻ ഗ്രൗണ്ടിലാണ്​ ചടങ്ങുകൾ. 400 ഓളം വൈദികരും 300 ഓളം സന്യസ്തരും പതിനായിരക്കണക്കിന്​ വിശ്വാസികളും ചടങ്ങിന്​ സാക്ഷികളാകും. തിരുവനന്തപുരം അതിരൂപത അ​പ്പസ്​തോലിക്​​ അഡ്​മിനിസ്​ട്രേറ്റർ ഡോ. എം. സൂസപാക്യം മുഖ്യകാർമികനാകും. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ്​ കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്‍റ്​ സാമുവൽ എന്നിവർ സഹ കാർമികരാകും. സുവിശേഷ പ്രഘോഷണം ​സീറോ മലങ്കര മേജർ ആർച്ച്​ ബിഷപ്​ കർദിനാൾ മാർ ബസേലിയോസ്​ ക്ലീമീസ്​ കതോലിക്ക ബാവ നിർവഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്​ ബിഷപ് ലിയോ ബോർഡ്​ ജിറേലി ചടങ്ങിൽ പ​ങ്കെടുക്കും. പുതിയ അതിരൂപത അധ്യക്ഷനാകുന്ന ഡോ. തോമസ്​ ജെ. നെറ്റോക്ക്​ ഞായറാഴ്ച തലസ്ഥാനത്ത്​ അനുമോദന സമ്മേളനം ഒരുക്കും.​ സെന്‍റ്​ ജോസഫ്​ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങ്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​​ഘാടനം ചെയ്യും.​ ഡോ. ​സൂസപാക്യം അധ്യക്ഷത വഹിക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story