Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.എസ്​.എഫ്​ ജില്ല...

എസ്​.എസ്​.എഫ്​ ജില്ല സാഹിത്യോത്സവ് സമാപിച്ചു; തിരുവനന്തപുരം ഡിവിഷൻ ജേതാക്കൾ

text_fields
bookmark_border
തിരുവനന്തപുരം: എസ്​.എസ്​.എഫ്​ തിരുവനന്തപുരം ജില്ല സാഹിത്യോത്സവ് -2021 സമാപിച്ചു. സാഹിത്യകാരൻ എം. ജീവേഷ് ഉദ്ഘാടനം ചെയ്തു. എസ്​.എസ്​.എഫ്​ സംസ്ഥാന സെക്രട്ടറി ജാബിർ സന്ദേശ പ്രഭാഷണം നടത്തി. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ജൂനിയർ, സീനിയർ, ജനറൽ, കാമ്പസ് വിഭാഗങ്ങളിലായി 250 വിദ്യാർഥികൾ 100ലധികം മത്സരങ്ങളിൽ പങ്കെടുത്തു. 484 പോയ​േൻറാടെ തിരുവനന്തപുരം ഡിവിഷൻ ജേതാക്കളായി. വർക്കല (226), നെടുമങ്ങാട് (197), നെയ്യാറ്റിൻകര (158), കണിയാപുരം (140) എന്നിവ യഥാക്രമം മറ്റ് സ്ഥാനങ്ങൾ നേടി. നെടുമങ്ങാട് ഡിവിഷനിലെ മുഹമ്മദ് ബിലാൽ കലാപ്രതിഭയും തിരുവനന്തപുരം ഡിവിഷനിലെ സിദ്ദീഖ് സർഗപ്രതിഭയുമായി. കാമ്പസ് വിഭാഗത്തിൽ കെ.ടി.സി.ടി ആർട്‌സ് ആൻഡ്​ സയൻസ് കോളജ് ജേതാക്കളായി. ജില്ല പ്രസിഡൻറ് മുഹമ്മദ് ഷാൻ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപനസംഗമം സയ്യിദ് സൈനുദ്ദീൻ ബാഅലവി തങ്ങൾ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. എസ്​.എസ്​.എഫ്​ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി നെടുമങ്ങാട് വിജയികളെ പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ സ്ഥിരം ക്ഷണിതാവ് വിഴിഞ്ഞം അബ്​ദുൽ റഹ്​മാൻ സഖാഫി, കേരള മുസ്​ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് ഹാഷിം ഹാജി, എസ്​.വൈ.എസ്​ ജില്ല ജനറൽ സെക്രട്ടറി സുൾഫിക്കർ വള്ളക്കടവ്, എസ്​.എസ്​.എഫ്​ സംസ്ഥാന പ്രവർത്തക സമിതി അംഗം നസ്രുദീൻ ആലപ്പുഴ എന്നിവർ പ​െങ്കടുത്തു. ജില്ല സെക്രട്ടറിമാരായ മുഹമ്മദ് അൻസർ ജൗഹരി, ഷിനാസ് വള്ളക്കടവ്, മുഹമ്മദ് ഷാഫി നെടുമങ്ങാട്, മുഹമ്മദ് കണ്ണ് വിഴിഞ്ഞം, ഹുസൈൻ മദനി ബീമാപള്ളി, സിദ്ദീഖ് ജൗഹരി വിളപ്പിൽശാല, മുഹമ്മദ് ഫായിസ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. കാപ്​ഷൻ: IMG_20210912_191910_410.jpg എസ്​.എസ്​.എഫ്​ തിരുവനന്തപുരം ജില്ല സാഹിത്യോത്സവ് സമാപന സംഗമത്തിൽ ജില്ല പ്രസിഡൻറ് മുഹമ്മദ് ഷാൻ സഖാഫി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story