Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിക വൈറസ്​ ബാലരാമപുരം...

സിക വൈറസ്​ ബാലരാമപുരം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്

text_fields
bookmark_border
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ സിക രോഗികളായ രണ്ടുപേരെ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ല മെഡിക്കൽ സംഘം ബാലരാമപുരം പഞ്ചായത്ത് സന്ദർശിച്ചു. കൊതുക് നിവാരണത്തിനായി പഞ്ചായത്ത് പ്രദേശത്ത് ആരോഗ്യവകുപ്പ് ഫോഗിങ്ങും സ്​േപ്രയിങ്ങും നടത്തി തുടർനടപടികൾ ആരംഭിച്ചു. ബാലരാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിലും 19ാം വാർഡിലും സിക ബാധിതരായ രണ്ടുപേരെ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. സിക ബാധിതരുള്ള പ്രദേശത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഈഡിസ്​ കൊതുകി​ൻെറ സാധ്യതയുള്ളതിനാൽ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും പരിശോധന നടത്തും. പഞ്ചായത്തിലെ 7,8,15,18,19 വാർഡുകളിലാണ് പരിശോധനയും സമ്പൂർണ സർവേയും നടത്തുന്നത്. രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധിക്കുകയും കൊതുകി​ൻെറ ഉറവിടം നശിപ്പിക്കുകയും ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആരോഗ്യവകുപ്പി​ൻെറ ഉന്നതല യോഗവും ബാലരാമപുരത്ത് നടത്തി. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ്​ കൊതുകി​ൻെറ നശീകരണത്തിന് ശ്രദ്ധ പുലർത്തണമെന്ന് ബാലരാമപുരം മെഡിക്കൽ ഓഫിസർ ഡോ. ബിജു പറഞ്ഞു. ചെടിച്ചട്ടികളിലും വീട്ടിലെ ഫ്രീഡ്ജിന് പിറകിലെ വേസ്​റ്റ്​ വെള്ളം കെട്ടുന്ന േട്രകളും ദിനവും ശുചീകരിക്കണമെന്നും ഡോക്ടർ പറഞ്ഞു. sikka 2 ചിത്രം ബാലരാമപുരം പഞ്ചായത്തി​ൻെറ ഏഴാം വാർഡിൽ സിക വൈറസ്​ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story