Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 12:08 AM GMT Updated On
date_range 15 Jun 2021 12:08 AM GMTകെ റെയിൽ പദ്ധതി നിർത്തിവെക്കണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളും ഫീസിബിലിറ്റിയും കൃത്യമായി പഠിക്കാതെ നിർമാണ പ്രവർത്തനങ്ങളും ഭൂമി ഏറ്റെടുക്കലും ആരംഭിക്കുന്നത് നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ച പഠനത്തിനുശേഷം കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസം പൂർണതോതിൽ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായാൽ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാവൂ. ജനജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയിലാണ് കെ റെയിൽ പദ്ധതിയുടെ അലൈൻമൻെറ് തയാറാക്കിയത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ജനങ്ങൾ പ്രതിരോധിക്കും. പ്രത്യാഘാതങ്ങൾ പരമാവധി കുറഞ്ഞ പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story