Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിവിൽ പൊലീസ്...

സിവിൽ പൊലീസ് കേഡറിനായി ഏകീകൃത സീനിയോറിറ്റി സംവിധാനം വരുന്നു

text_fields
bookmark_border
തിരുവനന്തപുരം: വർഷങ്ങളായി നീളുന്ന പരാതികൾക്ക്​ പരിഹാരമാകുമെന്ന നിലയിൽ കേരള സിവിൽ പൊലീസ് കേഡറിനായി ഏകീകൃത സീനിയോറിറ്റി സംവിധാനം വരുന്നു. ഇത്​ എങ്ങനെ നടപ്പാക്കാമെന്ന കാര്യം പരിശോധിച്ച്​ വിശദമായ റിപ്പോർട്ട്​ സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. പൊലീസ്​ സി.പി.ഒ, എസ്​.സി.പി.ഒമാരുടെ സ്​ഥാനക്കയറ്റം സംബന്​ധിച്ച്​ വ്യക്​തമായ മാനദണ്​ഡം ഇല്ലാത്തതിനാൽ​ വർഷങ്ങളായി പല പൊലീസുകാർക്കും സ്​ഥാനക്കയറ്റം ലഭിക്കാത്ത സാഹചര്യവുമുണ്ട്​. അതിനെല്ലാം ഇൗ പുതിയ സംവിധാനം നിലവിൽ വരു​േമ്പാൾ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ. നിലവിലെ സമ്പ്രദായമനുസരിച്ച് പൊലീസ് കോൺസ്​റ്റബിൾ തസ്​തികയിലേക്കുള്ള നിയമനം വിവിധ ജില്ലാ റിക്രൂട്ട്മൻെറ്​ ബോർഡുകൾ വഴി വിവിധ ഫീഡർ ബറ്റാലിയനുകളിലേക്കും തുടർന്ന് ജില്ലകളിലെ കെ.സി.പി കേഡറിലേക്കുമാണ്​ നടക്കുന്നത്​. സി.‌പി.‌ഒ‌, എസ്‌.സി.‌പി.‌ഒ‌ മാരുടെയും സീനിയോറിറ്റി ജില്ലാതലത്തിൽ നിലനിർത്തുന്ന രീതിയാണ്​ നിലവിലുള്ളേത്​. റേഞ്ച് ലെവലിൽ എ.എസ്​.​െഎ, എസ്​.​െഎ സ്ഥാനക്കയറ്റവും ലഭിക്കും. നേരിട്ടുള്ള റിക്രൂട്ട് എസ്‌.ഐ.മാർക്കും ഗസറ്റഡ് ഓഫീസർമാർക്കും മാത്രമേ സംസ്ഥാനതല ഇൻറഗ്രേറ്റഡ് സീനിയോറിറ്റിയുള്ളൂ. ഇത്​ പലയിടങ്ങളിലും പ്രശ്​നം സൃഷ്​ടിക്കുകയും വിഷയം കോടതികളിലും നിലവിലുണ്ട്​. നിലവിലെ സംവിധാനങ്ങൾ വളരെയധികം അസന്തുലിതാവസ്ഥയിലേക്കും വ്യവഹാരങ്ങളിലേക്കും നയിക്കുന്നെന്ന വിലയിരുത്തലി​ൻെറ അടിസ്​ഥാനത്തിലാണ്​ ഒരു ഏകീകൃത സംവിധാനം കൊണ്ടുവരുന്നത്​. ഇൗ സംവിധാനം നിലവിൽ വരുന്നതോടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും തടസമില്ലാതെ സംസ്ഥാനവ്യാപകമായി സീനിയോറിറ്റി കൊണ്ടുവരാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ബിജു ചന്ദ്രശേഖർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story