Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.എസ്.ഐയെ പ്രതി...

എ.എസ്.ഐയെ പ്രതി സ്​റ്റേഷനിൽ മർദിച്ച് ബോധം കെടുത്തി

text_fields
bookmark_border
(ചിത്രം) ഓയൂർ: പൂയപ്പള്ളി സ്​റ്റേഷനിൽ എ.എസ്.ഐയെ പ്രതി മർദിച്ച് ബോധം കെടുത്തി. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പൂയപ്പള്ളിയിലെ ഹോട്ടലിൽ രണ്ടുപേർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പൊലീ​െസത്തി ഇരുവരെയും കസ്​റ്റഡിയിലെടുത്ത് സ്​റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രതികളിലൊരാളായ പള്ളിമൺ കിഴക്കേക്കര ഗോകുലം പൂമങ്കലത്ത് വീട്ടിൽ ടി.ആർ. ദീപുലാൽ (36) ജി.ഡി ചാർജുണ്ടായിരുന്ന എ.എസ്​.ഐ രാജേഷിൻെറ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജേഷ്​ ബോധംകെട്ട് വീണു. ഈ സമയം പ്രതി രക്ഷപ്പെടാൻ ഗ്രില്ല് തകർക്കാൻ ശ്രമം നടത്തി. മറ്റ് പൊലീസുകാരെത്തി പ്രതിയെ കീഴ്​പ്പെടുത്തി. ബോധം നഷ്​ടപ്പെട്ട പൊലീസുകാര​ൻെറ നെഞ്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ശ്വാസം ലഭിക്കുന്നതിനായി അമർത്തിയത് പ്രതി തടസ്സപ്പെടുത്താൻ ശ്രമിച്ചു. കൂടുതൽ പൊലീ​െസത്തി പ്രതിയെ അവിടെനിന്ന് മാറ്റുകയായിരുന്നു. ബോധം നഷ്​ടപ്പെട്ട ഉദ്യോഗസ്ഥനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story