Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതരസംസ്ഥാന യുവതിക്ക്...

ഇതരസംസ്ഥാന യുവതിക്ക് തുണയായി ചാരിറ്റി ഹോം

text_fields
bookmark_border
വർക്കല: അലഞ്ഞുതിരിഞ്ഞെത്തിയ ഇതരസംസ്ഥാന യുവതിക്ക് ജീവകാരുണ്യപ്രവർത്തകർ തുണയായി. പ്രത്യേക സാഹചര്യത്തിൽ വർക്കലയിൽ എത്തിയ കർണാടക സ്വദേശിയായ കാവ്യക്കാണ് വർക്കല വാത്സല്യം ചാരിറ്റി ഹോം അഭയമായത്. ഏപ്രിൽ മൂന്നിനാണ് വർക്കല ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ ജയപ്രസാദും വനിതാ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കാവ്യയെ വാത്സല്യത്തിലെത്തിച്ചത്. തുടർന്ന് ഹോം അധികൃതർ നടത്തിയ തിരച്ചിലിൽ പിതാവിനെ കണ്ടെത്തുകയും വിവരം ധരിപ്പിച്ച് കാവ്യക്ക്​ സംരക്ഷണം നൽകുകയും ചെയ്തു. തിങ്കളാഴ്ച വർക്കല പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ജനമൈത്രി പൊലീസി​ൻെറ ഉത്തരവാദിത്തത്തിൽ കാവ്യയെ പിതാവ് ലക്ഷ്​മി നാരായണനൊപ്പം നാട്ടിലേക്കയച്ചു. വാത്സല്യം ചാരിറ്റി ഹോം പ്രസിഡൻറ്​ വിജയലക്ഷ്​മി, സുനിൽകുമാർ എന്നിവർ പൊലീസ് സ്​റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ചാരിറ്റിഹോം പ്രവർത്തകരുടെ പരിശ്രമങ്ങളെ പൊലീസും സാംസ്കാരിക പ്രവർത്തകരും അഭിനന്ദിച്ചു. കാപ്ഷൻ 12 VKL 1 kavya charrity home pravarthakarkkoppam@v കാവ്യയും പിതാവും നാട്ടിലേക്ക് മടങ്ങും മുമ്പ്​ വർക്കല വാത്സല്യം ചാരിറ്റി ഹോം പ്രവർത്തകർക്കും പൊലീസിനും നന്ദി പറയാനെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story