തിരുവനന്തപുരം: നിലവിലെ സീറ്റുകൾ നിലനിർത്തിയും എതിരാളികളുടേത് പിടിച്ചെടുത്തും തലസ്ഥാന ജില്ലയിൽ വ്യക്തമായ ആധിപത്യം നിലനിർത്തി എൽ.ഡി.എഫ് കോർപറേഷൻ, ജില്ല പഞ്ചായത്ത് - ഗ്രാമപഞ്ചായത്തുകൾ വരെ മികവ് പ്രകടം. കോർപറേഷൻ പിടിക്കാനുള്ള ബി.െജ.പിയുടെ നീക്കത്തെ തടഞ്ഞുനിർത്തിയെന്ന് മാത്രമല്ല, തൂക്കുസഭയിൽനിന്ന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കിയാണ് എൽ.ഡി.എഫ് അധികാരമുറപ്പിച്ചത്. വർക്കല, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിങ്ങനെ നാല് മുനിസിപ്പാലിറ്റികളിൽ ആറ്റിങ്ങലിലും നെടുമങ്ങാട്ടും വ്യക്തമായ ലീഡ് നേടി ഇടതുമുന്നണി ഭരണമുറപ്പിച്ചു. അതേസമയം, ആർക്കും ഭൂരിപക്ഷമില്ലാത്ത നെയ്യാറ്റിൻകരയിലും വർക്കലയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ഇടതുമുന്നണി. 26ൽ 20 ഡിവിഷനുകളും നേടിയാണ് ജില്ല പഞ്ചായത്ത് ഭരണം ഇടതുമുന്നണി കൈപ്പിടിയിലുറപ്പിച്ചത്. അട്ടിമറി പ്രതീക്ഷയുമായാണ് യു.ഡി.എഫ് മത്സരരംഗത്തുണ്ടായിരുന്നെതങ്കിലും കഴിഞ്ഞ തവണയിലെ ആറ് സീറ്റിൽതന്നെ യു.ഡി.എഫ് ഇക്കുറിയും പരിമിതപ്പെട്ടു. ബി.ജെ.പിക്കാകെട്ട ൈകയിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു. 73 ഗ്രാമപഞ്ചായത്തുകളിൽ 36 എണ്ണത്തിൽ എൽ.ഡി.എഫും 10 പഞ്ചായത്തുകളിൽ യു.ഡി.എഫും ഒരു പഞ്ചായത്തിൽ ബി.ജെ.പിയും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. അതേസമയം, രണ്ട് പഞ്ചായത്തുകളിൽ കക്ഷിനില തുല്യമായതോടെ ആർക്കും ഭൂരിപക്ഷമല്ല. ഇതിനു പുറമേ, ആർക്കും ഭൂരിപക്ഷമില്ലാത്ത 14 പഞ്ചായത്തുകളിൽ ഇടതു മുന്നണിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇത്തരത്തിൽ ഏഴ് പഞ്ചായത്തുകളിൽ യു.ഡി.എഫും നാലിടത്ത് ബി.ജെ.പിയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകൾ പത്തും ഇടതുമുന്നണി നേടി. ഒരിടത്ത് ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ കക്ഷിനില തുല്യമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 12:00 AM GMT Updated On
date_range 2020-12-17T05:30:11+05:30തലസ്ഥാനത്ത് ഇടത് ആധിപത്യം
text_fieldsNext Story