ബംഗളൂരു: ജെ.ഡി.എസിലേക്കു മടങ്ങിവരുന്നതിൻെറ ഭാഗമായി ചർച്ചകൾ സജീവമാക്കി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എം. ഇബ്രാഹിം. തിങ്കളാഴ്ച മുൻ പ്രധാനമന്ത്രിയും െജ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. േദവഗൗഡയുമായി ഇബ്രാഹിം ചർച്ച നടത്തി. ജെ.ഡി.എസിലേക്കു മടങ്ങിവന്നാൽ, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി വേണമെന്ന് സി.എം. ഇബ്രാഹിം ദേവഗൗഡയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും കെ.പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാറും സി.എം. ഇബ്രാഹിമിനെ കണ്ടതിനു പിന്നാലെയാണ് ദേവഗൗഡയുമായി നിർണായക കൂടിക്കാഴ്ച നടത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് ദേവഗൗഡയുടെ ബംഗളൂരു പത്മനാഭനഗറിലെ വസതിയിലായിരുന്നു ചർച്ച. എച്ച്.ഡി. കുമാരസ്വാമിയും മറ്റു ജെ.ഡി.എസ് നേതാക്കളും കൂടെയുണ്ടായിരുന്നു. സിദ്ധരാമയ്യയുമായി ഇടഞ്ഞുനില്‍ക്കുന്ന സി.എം. ഇബ്രാഹിം കോണ്‍ഗ്രസ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴ്ച. എച്ച്.ഡി. ദേവഗൗഡയുടെ അടുത്ത അനുയായിയായിരുന്ന സി.എം. ഇബ്രാഹിം 2004 ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷമാണ് ജെ.ഡി.എസ് വിട്ടത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:00 AM GMT Updated On
date_range 2020-12-15T05:30:52+05:30ജെ.ഡി.എസിേലക്കു മടക്കം: എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച നടത്തി സി.എം. ഇബ്രാഹിം
text_fieldsNext Story