കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ പാട്ടേക്കോണത്ത് നടപ്പാലം തകര്‍ന്ന് നാലര വയസ്സുകാരന് പരിക്ക്. പാട്ടേക്കോണം രജിയുടെ മകന്‍ രോഹിത്താണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. നെയ്യാർ ഇറിഗേഷൻെറ വലതുകര കനാലിന് കുറുകെ പാട്ടേക്കോണത്തെ പാലമാണ് തകര്‍ന്നത്. പാലത്തിലൂടെ നടന്നുപോകവെ രോഹിത് അപകടത്തിൽപെടുകയായിരുന്നു. നടന്നുപോകുമ്പോള്‍ പാലത്തിൻെറ കോണ്‍ക്രീറ്റ് അടർന്ന് കനാലിലേക്ക് പതിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തിൽ വാരിയെല്ലിനും താടിയിലും ഉൾെപ്പടെ മുറിവും ചതവുമേറ്റു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് സമീപവാസികെളത്തിയാണ് കുട്ടിയെ കനാലിൽനിന്നെടുത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചത്. വർഷങ്ങളായി അപകടവസ്ഥയിലുള്ള പാലത്തിൻെറ ശോച്യാവസ്ഥ പരിഹരിക്കാൻ നിരവധി തവണ പരാതി നല്‍കിയിരുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. കന്നുകാലികളെ മേയ്ക്കാനായി കൊണ്ടുപോകുന്നതും കൃഷിക്കാരും മറ്റു വിവിധ ആവശ്യങ്ങൾക്ക് കള്ളിക്കാട് ഭാഗത്തേക്ക് പോകുന്നവരും ആശ്രയിക്കുന്നതാണ് ഈ നടപ്പാലം. മഴപെയ്ത് ഈ ഭാഗത്തുകൂടെ ജലം ഒലിച്ചുപോകുന്നതും പാലത്തിൻെറ ഈ അവസ്ഥക്ക് കാരണമാണ്. കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് പലഭാഗങ്ങളും അടർന്നുപോയി. കൂടാതെ പാലത്തിന് സുരക്ഷാ ഒരുക്കാനുള്ള ഭിത്തിക്കും കോട്ടം സംഭവിച്ചിട്ടുണ്ട്. സുഗമമായ സഞ്ചാരത്തിന് ഏക വഴിയായ കനാൽ പാലം പുനർനിർമിക്കാൻ നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:00 AM GMT Updated On
date_range 2020-12-15T05:30:31+05:30പാട്ടേക്കോണത്ത് നടപ്പാലം തകര്‍ന്ന് നാലര വയസ്സുകാരന് പരിക്ക്
text_fieldsNext Story