പോത്തൻകോട്: റോഡ് പണിക്കായി കൊണ്ടുവന്ന ടാർ പാട്ടയിൽ കുടുങ്ങിയ നായ്ക്കുട്ടിയെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ശനിയാഴ്ച വാവറഅമ്പലം ജങ്ഷന് സമീപത്താണ് സംഭവം. ടാർ കട്ടപിടിച്ചുകിടന്ന പാട്ടയിൽ കയറിക്കിടന്ന നായ്ക്കുട്ടി സുഖമായി ഉറങ്ങുന്നതിനിടയിൽ ടാർ വെയിലേറ്റ ചൂടിൽ ഉരുകിയതോടെ നായ്ക്കുട്ടി ടാറിൽ മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കഴക്കൂട്ടം ഫയർസ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ സഞ്ജുവിൻെറ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘമാണ് ഒരുവയസ്സുള്ള നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ധ്വനി സാംസ്കാരിക വേദി പ്രവർത്തകനായ അഭിൻദാസിൻെറ നേതൃത്വത്തിൽ നായയെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. കാപ്ഷൻ tar ക്യാപ്‌ഷൻ : ടാർ പാട്ടയിൽ കുടുങ്ങിയ നായ്ക്കുട്ടിയെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 11:59 PM GMT Updated On
date_range 2020-12-13T05:29:29+05:30ടാർ പാട്ടയിൽ കുടുങ്ങിയ നായ്ക്കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
text_fieldsNext Story