Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലരാമപുരത്തിനും...

ബാലരാമപുരത്തിനും മുടവൂർപാറക്കുമിടയിൽ യൂടേൺ ഇല്ലാത്തത്​ ദുരിതമായി

text_fields
bookmark_border
ബാലരാമപുരം: ബാലരാമപുരം-കരമന ദേശീയപാതയുടെ വികസനത്തി​ൻെറ ഭാഗമായി റോഡിൽ സ്​ഥാപിച്ച ഡിവൈഡർ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ബാലരാമപുരം കൊടിനടയിൽനിന്ന്​ തുടങ്ങുന്ന ഡിവൈഡർ ഒരു കിലോമീറ്ററിലേറെ ദൂരം കഴിഞ്ഞ് മുടവൂർ പാറയിൽനിന്ന്​ മാത്രമേ യൂടേൺ തിരിയാൻ സാധിക്കുകയുള്ളൂ എന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് സ്​കൂളുകൾക്കിടയിൽ യൂടേൺ തിരിയുന്നതിന് സൗകര്യമൊരുക്കാതെയാണ് ഡിവൈഡർ സ്​ഥാപിച്ചിരിക്കുന്നത്. സ്​കൂൾ തുറക്കുന്നതോടെ ആയിരത്തിലേറെ വിദ്യാർഥികളെയാണ്​ ബുദ്ധിമുട്ടിലാക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ്. ചെറിയ കുട്ടികളുൾപ്പെടെ റോഡ് മുറിച്ചുകടക്കുന്നത് പലപ്പോഴും അപകട സാധ്യതയുണ്ടാകും. കൊടിനടക്കും മുടവൂർ പാറക്കുമിടയിലുള്ള സ്​ഥാലത്തിനിടക്കുള്ള രണ്ട് സ്​കൂളുകൾക്കുമിടക്കുള്ള സ്​ഥലത്ത് യൂടേൺ സ്​ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബാലരാമപുരം മുടവൂർപാറ ദേശീയപാത WhatsApp Image 2020-12-12 at 5.34.14 A M WhatsApp Image 2020-12-12 at 5.34.13 AM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story