Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർഷകർക്ക് ഐക്യദാർഢ്യം:...

കർഷകർക്ക് ഐക്യദാർഢ്യം: കണിയാപുരം റെയിൽവേ സ്​റ്റേഷനിൽ കോൺഗ്രസ് ഉപരോധം

text_fields
bookmark_border
കഴക്കൂട്ടം: പുതിയ കാർഷിക ബില്ലിനെതിരെ അനിശ്ചിതകാല സമരം നടത്തുന്ന കർഷക സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാപുരം റെയിൽവേ സ്​റ്റേഷൻ ഉപരോധിച്ചു. ശനിയാഴ്​ച രാവിലെ 10.30ന് ആലുംമൂട് ജങ്​ഷനിൽ നിന്നാരംഭിച്ച സമരം കണിയാപുരം റെയിൽവേ സ്​റ്റേഷൻ നടയിൽ റെയിൽവേ പൊലീസി​ൻെറയും മംഗലപുരം പൊലീസി​ൻെറയും നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും നടക്കുകയും റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞത് ചെറിയതോതിൽ സംഘർഷത്തിനും കാരണമായി. കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്​തു. അണ്ടൂർക്കോണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ഭുവനചന്ദ്രൻ നായർ അധ്യക്ഷതവഹിച്ച യോഗത്തിൽ പൊടിമോൻ അഷ്റഫ്, അഡ്വ. അൽത്താഫ്, അജയരാജ്, അഭിജിത്ത്, കുന്നുംപുറം വാഹിദ്, സഞ്ജു, ഇമാമുദ്ദീൻ, ഫാറുഖ്, ബിനു എം.എസ്, ശ്രീചന്ദ്, മോനിഷ്, അഹിലേഷ്, പുത്തൻതോപ്പ് ജയേഷ് തുടങ്ങിയവർ സംസാരിച്ചു. IMG-20201212-WA0104
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story