കൊവിഡിനെതിരെ ആഴ്സനികം ആൽബം പൂർണമായും ഫലപ്രദം -ഡോ. അനിൽ ഖുറാണ തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആയുഷ് വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശപ്രകാരം രാജ്യമെങ്ങും വിതരണം ചെയ്ത ഹോമിയോപ്പതി മരുന്ന് ആഴ്സനികം ആൽബം വൈറസ് രോഗത്തിനെതിരെ 99 ശതമാനം ഫലപ്രദമെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നതായി കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. അനിൽ ഖുറാണ. ഇൻറർ നാഷനൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി (ഐ.എഫ്.പി.എച്ച്) നടത്തിവരുന്ന പ്രതിദിന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോമിയോപ്പതി ഗവേഷകൻ ഡോ. രാജൻ ശങ്കരൻ, യു.എ.ഇ ആരോഗ്യ വകുപ്പിലെ മുൻ കോഒാഡിനേറ്റർ ഡോ. സെസൻ ബഹ്ജാത് എന്നിവരും സംസാരിച്ചു. ഈ മാസം 18 വരെ നീളുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് ദിവസവും ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 7130600186 എന്ന യൂസർ നെയിമും 123456 എന്ന പാസ്വേഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 11:59 PM GMT Updated On
date_range 2020-12-11T05:29:12+05:30കൊവിഡിനെതിരെ ആഴ്സനികം ആൽബം പൂർണമായും ഫലപ്രദം ^ഡോ. അനിൽ ഖുറാണ
text_fieldsNext Story