Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാര്യ​െയയും മകളെയും...

ഭാര്യ​െയയും മകളെയും ആസിഡ് ഒഴിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
(ചിത്രം) ഇരവിപുരം: പൊലീസിൽ പരാതി നൽകിയതിൻെറ പേരിൽ ഭാര്യക്കും മകൾക്കും ബന്ധുക്കളും സമീപവാസികളുമായ മൂന്ന് കുട്ടികൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെയും ഇയാൾക്ക് ആസിഡ് നൽകിയയാളെയും ഇരവിപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. വാളത്തുംഗൽ ഇല്ലം നഗർ 161 മങ്കാരത്ത് കിഴക്കതിൽ ജയൻ (36), ആസിഡ് നൽകിയ മയ്യനാട് വടക്കുംകര പടിഞ്ഞാറ് വള്ളിയമ്പലത്തിന് വടക്ക് പ്രശോഭാ ഭവനിൽ സുരേഷ് (35) എന്നിവരാണ് അറസ്​റ്റിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ജയനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡിസംബർ ഒന്നിന്​ രാത്രി പത്തോടെ വാളത്തുംഗലായിരുന്നു സംഭവം. വാളത്തുംഗൽ സഹൃദയ ക്ലബിന്സമീപം മംഗാരത്കിഴക്കതിൽ രജി, മകൾ, സമീപത്തെ രണ്ട് കുട്ടികൾ എന്നിവർക്ക് നേരെയാണ് ജയൻ ആസിഡ് ഒഴിച്ചത്. രജി ലോട്ടറിക്കടയിൽ ജോലിക്ക്​ പോയതി​ൻെറ വൈരാഗ്യം മൂലമാണ് ആസിഡ് ഒഴിച്ച് ഭാര്യ​െയയും മകളെയും കൊല്ലാൻ ശ്രമിച്ചത്. ഒന്നിന്​ രാത്രി ഒമ്പതോടെ ആസിഡുമായി വീട്ടിലെത്തിയ ജയൻ വഴക്കുണ്ടാക്കി. ഭാര്യ രജി അറിയിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നു. പൊലീസ് പോയപ്പോൾ വീണ്ടുമെത്തി ഭാര്യക്കും മകൾക്കും നേ​െര ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിയും മകളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തുവരുകയാണ്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണ​ൻെറ നിർദേശപ്രകാരം എ.സി.പി എ. പ്രദീപ്കുമാറിൻെറ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപവത്​കരിച്ചു. എസ്.ഐമാരായ എ.പി. അനീഷ്, ദീപു, അഭിജിത്ത്, ജി.എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ, തലശ്ശേരി, മാഹി, കുറ്റ്യാടി, ചോമ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി വരവെ പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ പ്രതി അവിടെനിന്ന​്​ കൊല്ലം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കൊല്ലത്തെത്തിയതായി വിവരം ലഭിച്ച പൊലീസ് കല്ലുവാതുക്കൽ ഭാഗത്തെ ഒളിത്താവളം വളഞ്ഞാണ്​ ഇയാളെ പിടികൂടിയത്​. ചോദ്യം ചെയ്തതിനെ തുടർന്നാണ് ആസിഡ് നൽകിയ സുരേഷ് പിടിയിലായത്. ഇയാൾ ചാത്തന്നൂർ പൊലീസ് സ്​റ്റേഷനിലെ ഒരു കൊലക്കേസ് പ്രതിയാണ്. ലഹരിക്ക് അടിമയായ ജയൻ ഭാര്യ​െയയും മക്കളെയും മർദിക്കുന്നത്​ പതിവായിരു​െന്നന്ന് പരിസരവാസികൾ പറയുന്നു. ജയനെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചു. സുരേഷിന് ആസിഡ് ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക്​ ആവശ്യമായ സഹായം ലീഗൽ സർവിസ് അതോറിറ്റി മുഖേന ഇരവിപുരം പൊലീസ് നൽകി വരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story