വെള്ളറട: വോെട്ടടുപ്പ് കഴിഞ്ഞതോടെ പാറശ്ശാല നിയോജകമണ്ഡലത്തില്‍ വിജയമുറപ്പിച്ച് മുന്നണികള്‍. വെള്ളറട, കുന്നത്തുകാല്‍, പാറശ്ശാല, മര്യാപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും പാറശ്ശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും തങ്ങള്‍ക്ക് ലഭിക്കുമെന്ന അവകാശവാദവുമായി മൂന്ന് മുന്നണികളും രംഗത്ത്. കനത്ത പോളിങ്ങിൻെറ അടിസ്ഥാനത്തിലാണ് ഇത്തരം വാദമുഖങ്ങള്‍. കോവിഡ് നിയന്ത്രണങ്ങൾക്കിടെയും വലിയ ആവേശത്തോടെയാണ് ജനം വോട്ട് ചെയ്യാൻ ബൂത്തുകളിേലക്കെത്തിയത്. പോളിങ് ശതമാനവും മറ്റ് ഘടകങ്ങളും പരിഗണിച്ചുള്ള കൂട്ടലും കിഴിക്കലുമാണ് മുന്നണികൾ നടത്തുന്നത്. കുന്നത്തുകാല്‍, പാറശ്ശാല ജില്ല ഡിവിഷനുകളില്‍ വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് എൽ.ഡി.എഫ് പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. അജയകുമാര്‍ പറഞ്ഞു. പാറശ്ശാല ബ്ലോക്ക് ഡിവിഷനും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ കൊല്ലയില്‍, മഞ്ചവിളാകം ഡിവിഷനുകളും നിലനിർത്താനാകും. ഇടതുഭരണത്തിലായിരുന്ന പാറശ്ശാല, കൊല്ലയില്‍, ചെങ്കല്‍ എന്നിവിടങ്ങളിലും യു.ഡി.എഫ് ഭരണമുണ്ടായിരുന്ന ചില പഞ്ചായത്തുകളിലും ഭരണം ഇടതിന് ലഭിക്കും. 25 വര്‍ഷമായി എൽ.ഡി.എഫ് ഭരണത്തിലുള്ള കുന്നത്തുകാല്‍, കൊല്ലയില്‍ ഉള്‍പ്പെടെ പഞ്ചായത്തുകളുടെ ഭരണം കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി കൊറ്റാമം വിനോദ് പറഞ്ഞു. നെയ്യാറ്റിന്‍കര നഗരസഭയിലും പെരുങ്കടവിള, പാറശ്ശാല ബ്ലോക്ക് ഡിവിഷനുകളിലും ഭരണം ലഭിക്കും. തിരുവനന്തപുരം ജില്ലാ ഡിവിഷനില്‍ കുന്നത്തുകാല്‍, മര്യാപുരം ഡിവിഷനുകളില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പാറശ്ശാല മണ്ഡലത്തില്‍ ബി.െജ.പി മുന്നേറ്റം നടത്തുെമന്ന് പാറശ്ശാല മണ്ഡലം പ്രസിഡൻറ് ഇഞ്ചിവിള അനില്‍ പറഞ്ഞു. കൊല്ലയില്‍, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ലഭിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പാറശ്ശാല, പെരുങ്കടവിള ബ്ലോക്ക് ഡിവിഷനുകളില്‍ അഞ്ചു സീറ്റുകള്‍ നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 11:59 PM GMT Updated On
date_range 2020-12-10T05:29:50+05:30പാറശ്ശാല മണ്ഡലത്തില്‍ വിജയമുറപ്പിച്ച് മുന്നണികള്‍
text_fieldsNext Story