വർക്കല: ആഴ്ചകൾ നീണ്ട പരസ്യ പ്രചാരണം കലാശക്കൊട്ടില്ലാതെ അവസാനിച്ചതോടെ സ്ഥാനാർഥികളും പ്രവർത്തകരും നിശബ്ദ പ്രചാരണത്തിൻെറ തിരക്കിൽ. നഗരസഭയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും നാലഞ്ചുദിവസമായി മൈക്ക് അനൗൺസ്മൻെറ്് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയിരുന്നു. പതിവുപോലെ എല്ലാ വാഹനങ്ങളിലും സ്ഥാനാർഥികളുടെ മികവുകളുമായി പാരഡി പാട്ടുകളാണ് ഉയർന്നുകേട്ടത്. ഒപ്പം അപൂർവമായി അനൗൺസ്മൻെറും. അതുതന്നെ െറേക്കാഡ് ചെയ്തവയും. അനൗൺസർമാരുടെ സാന്നിധ്യം കാണാനില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണത്തേത്. ഞായറാഴ്ച ഉച്ചകഴിഞ്ഞതോടെ അനൗൺസ്മൻെറ്് വാഹനങ്ങൾ ഇടറോഡുകളെ ഉപേക്ഷിച്ച് പ്രധാന നിരത്തുകളിലേക്ക് കടന്നുവെങ്കിലും കലാശക്കൊട്ടിൻെറ പ്രതീതി എവിടെയും ഉണ്ടായില്ല. കലാശക്കൊട്ട് കോവിഡ് പ്രോട്ടോകോൾ പ്രകാശം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻെറ കർശന നിർദേശം ഉണ്ടായിരുന്നതിനാൽ അതുപ്രതീക്ഷിച്ച് ആളുകളും റോഡിലേക്കിറങ്ങിയിരുന്നില്ല. ഇടവ പഞ്ചായത്തിലെ ചില വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളും പാളയംകുന്നിൽ എൽ.ഡി.എഫും റോഡ് ഷോയോടെയാണ് പ്രചാരണം അവസാനിപ്പിച്ചത്. നഗരസഭയിലെ കുരയ്ക്കണ്ണിയിലും യു.ഡി.എഫ് റോഡ് ഷോ നടത്തി. നഗരസഭയിലെയും പഞ്ചായത്തുകളിലെയും സ്ഥാനാർഥികളെല്ലാം ആത്മവിശ്വാസത്തിലാണ്. ആർക്കും ആശങ്കയോ, സന്ദേഹമോ തീരെയില്ല. എല്ലാ സ്ഥാനാർഥികളും ജയിക്കുമെന്ന് തന്നെ ആവർത്തിക്കുന്നു. അതേസമയം മിക്ക വാർഡുകളിലും ജയപരാജയം നിർണയിക്കുന്നത് സ്വതന്ത്രരും ചെറുകക്ഷികളുമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 11:58 PM GMT Updated On
date_range 2020-12-07T05:28:21+05:30വോട്ടുറപ്പിക്കാൻ നെേട്ടാട്ടം
text_fieldsNext Story