Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാർ കോഴ: വിജിലൻസ്​...

ബാർ കോഴ: വിജിലൻസ്​ അന്വേഷണം നാളെ തീരുമാനമായേക്കും

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​​രം: ബാ​ർ കോ​ഴ​യി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ൻെറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​േ​മ​ശ്​ ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച തീ​രു​മാ​ന​മാ​യേ​ക്കും. അ​വ​ധി ക​ഴി​ഞ്ഞ്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സു​ദേ​ഷ്​​കു​മാ​ർ അ​ന്ന്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. അ​തി​നു​​ശേ​ഷം ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ വേ​ണ്ടെ​ങ്കി​ലും മു​ൻ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രാ​യ അ​േ​ന്വ​ഷ​ണ​ത്തി​ന്​ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​ണം. ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സ്​​പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണാ​നു​മ​തി​യി​ൽ ഗ​വ​ർ​ണ​ർ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Show Full Article
TAGS:
Next Story