തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അവകാശലംഘന പരാതിയിൽ സ്വീകരിച്ച നടപടികള്‍ക്ക് അനാവശ്യ ദുര്‍വ്യാഖ്യാനങ്ങളും കുപ്രചാരണങ്ങളും ഉണ്ടായെന്നും നിര്‍ഭാഗ്യകരമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ വെക്കേണ്ട റിപ്പോര്‍ട്ട് അതിനുമുമ്പ് സംവാദ വിഷയമായെന്ന പരാതി സാമാജികന്‍ ഉന്നയിച്ചപ്പോൾ സ്വാഭാവികവും നിയമപരവുമായ നടപടി സ്വീകരിച്ചു. അസാധാരണമായ ചില സാഹചര്യങ്ങളും അടിസ്ഥാനപരമായ വിഷയങ്ങളും കൂടി ഉയര്‍ന്നതിനാൽ യാന്ത്രികമായി ഇതിനെ സമീപിക്കാനാവിെല്ലന്ന നിലപാടെടുത്തു. അതുകൊണ്ടാണ് ധനമന്ത്രിസഭാ സമിതി മുമ്പാകെ വിശദീകരണം നല്‍കുന്നത് ഉചിതമായിരിക്കുമെന്ന നിലപാട് സ്വീകരിച്ചെതന്നും വാർത്തകുറിപ്പിൽ പറഞ്ഞു. കീഴ്വഴക്കങ്ങളും ചട്ടങ്ങളും മൃതവും ജൈവാംശമില്ലാത്തതും ചലനമില്ലാത്തതുമാകണമെന്നില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിന് പലതരം വ്യാഖ്യാന സാധ്യതകളുണ്ട്. ജനാധിപത്യ പ്രക്രിയയിലെ വികാസ സാധ്യതകള്‍ അവിടെയാണ്. അവകാശത്തെക്കുറിച്ച ആശങ്കപോലെ പ്രധാനമാണ് മന്ത്രി ഉന്നയിച്ച വിഷയങ്ങളും. ഇവ സഭാസമിതിയുടെ പരിഗണനയില്‍ വരണം. ധനപരമായ ഓഡിറ്റിങ്ങിെനാപ്പം നിയമപരമായ ഓഡിറ്റിങ് കൂടി ചര്‍ച്ചക്ക് വരുമ്പോള്‍ യാന്ത്രികതക്ക് പകരം തുടര്‍ സംവാദത്തിന് അവ വിധേയമാക്കുന്നതാണ് ശരിയെന്ന് ചിന്തിച്ചു. ഇത് മനസ്സിലാക്കിവേണം ഇക്കാര്യത്തിലുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളും. നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനം അനുകൂലമെല്ലങ്കിൽ അസഹിഷ്ണുതയും ഇഷ്ടപ്രകാരമാകുമ്പോള് അമിതോത്സാഹവും കാണിക്കുന്നത് അപക്വമാണ്. ഭരണഘടന സ്ഥാപനത്തോട് പലപ്പോഴും സ്വീകരിക്കുന്ന രീതികളും വാക്കുകളും ശരിയാണോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം പരിശോധിക്കണമെന്നും ജനങ്ങള്‍ സ്വതന്ത്രമായി വിലയിരുത്തണമെന്നും സ്പീക്കർ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:01 AM GMT Updated On
date_range 2020-12-04T05:31:51+05:30അവകാശലംഘനം: ദുർവ്യാഖ്യാനവും കുപ്രചാരണവും ഉണ്ടായെന്ന് സ്പീക്കർ
text_fieldsNext Story