വർക്കല: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൻെറ ഫലമായി തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മീൻപിടിത്തവും, ജില്ലയിലെ എല്ലാ പാറമടകളുടെ പ്രവർത്തനവും കലക്ടർ നിരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി താലൂക്ക് ഒാഫിസിൽ വിളിച്ചുചേർത്ത മീറ്റിങ്ങിൽ അടിയന്തര സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് തഹസിൽദാർ നിർദേശം നൽകി. ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം താലൂക്ക് ഒാഫിസിൽ തുടങ്ങിയിട്ടുണ്ട്. ഫോൺ: 04702613222, 9497711286.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:59 PM GMT Updated On
date_range 2020-12-02T05:29:58+05:30ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; വർക്കല താലൂക്ക് ഒാഫിസിൽ കൺേട്രാൾ റൂം തുറന്നു
text_fieldsNext Story