Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണമില്ലാത്തവർക്കും...

പണമില്ലാത്തവർക്കും കുടിവെള്ളത്തിന് അവകാശമുണ്ട് -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: കുടിവെള്ള ടാങ്ക് സ്ഥാപിക്കാൻ സ്ഥലമില്ലാത്തവർക്കും അതിനുള്ള സാമ്പത്തികശേഷിയില്ലാത്തവർക്കും കുടിവെള്ളം ലഭിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ. കുടിവെള്ളം സംഭരിക്കാൻ ടാങ്ക് ഉള്ളവർക്ക് ജല ദൗർലഭ്യം അനുഭവപ്പെടാറില്ലെന്ന ജല അതോറിറ്റിയുടെ വിശദീകരണത്തി​ൻെറ പശ്ചാത്തലത്തിലാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്കി​ൻെറ ഉത്തരവ്. രാത്രികാലങ്ങളിൽ മൂന്നു മണിക്കൂർ സമയം കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ടാങ്കിൽ ശേഖരിക്കണമെന്ന ജല അതോറിറ്റിയുടെ വാദം നീതികരിക്കാൻ കഴിയുന്നതല്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ശാസ്തമംഗലം മംഗലം ലെയിനിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മംഗലം ​െറസിഡൻറ്​സ് അസോസിയേഷൻ സെക്രട്ടറി ജി. ജയകുമാർ സമർപ്പിച്ച പരാതിക്കുള്ള മറുപടിയിലാണ് ജലഅതോറിറ്റി ടാങ്കി​ൻെറ കാര്യം പറഞ്ഞത്. നഗരത്തിൽ നിലവിലുള്ള ജലക്ഷാമം പരിഹരിക്കാൻ 75 എം.എൽ.ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയുടെ നിർമാണം അരുവിക്കരയിൽ നടന്നു വരുകയാണെന്നും ഇത് പ്രവർത്തനക്ഷമമായാൽ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും ജല അതോറിറ്റി കമീഷനെ അറിയിച്ചു. മംഗലം ലെയിനിലെ താമസക്കാർക്ക് തടസ്സം കൂടാതെ കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമീഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് (നോർത്ത്) ഉത്തരവ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story