Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരക്കടലിൽ ചിപ്പി...

തീരക്കടലിൽ ചിപ്പി കുറയുന്നു​; തൊഴിലാളികൾ പ്രതിസന്ധിയിൽ

text_fields
bookmark_border
പൂന്തുറ: വിഴിഞ്ഞം തുറമുഖത്തിനായി കടലില്‍ ഡ്രഡ്​ജിങ്​ തുടങ്ങിയതോടെ ചിപ്പിയുടെ ലഭ്യത കുറഞ്ഞു. വര്‍ഷങ്ങളായി തലസ്ഥാന ജില്ലയിലെ മത്സ്യമേഖലയില്‍ ചിപ്പിയെ ആ​ശ്രയിച്ച്​ നിലനിന്നിരുന്ന പരമ്പരാഗതതൊഴില്‍ മേഖലയാണ്​ പ്രതിസന്ധിയിലായത്​​. ചിപ്പികള്‍ കാണപ്പെട്ടിരുന്നത്​ തീരക്കടലിലെ പാറക്കെട്ടുകളിലാണ്​. ഡ്രഡ്​ജിങ്ങി​ൻെറ ഭാഗമായി ഇവ പൊട്ടിക്കാന്‍ തുടങ്ങിയതോടെ ചിപ്പി ലഭ്യത വലിയതോതിൽ കുറയുകയായിരുന്നു. വിഴിഞ്ഞം, ചൊവ്വര, മുല്ലൂര്‍, പുളിങ്കുടി ഭാഗങ്ങളിലായി നൂറിലധികം ചിപ്പിത്തൊഴിലാളികളാണ് സജീവമായുണ്ടായിരുന്നത്​. ഇൗ ഭാഗത്തെ കടലില്‍നിന്ന്​ കിട്ടുന്ന ചെറിയ ചിപ്പിക്ക് പ്രത്യേക സ്വാദുള്ളതിനാൽ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍, ഇത്തവണ ചിപ്പി സീസണ്‍ ആരംഭിച്ചിട്ടും മുല്ലൂര്‍ ചിപ്പി മാര്‍ക്കറ്റില്‍ എത്തിയിട്ടില്ല. പലരും ഇവിടത്തെ ചിപ്പി വാങ്ങാനായി എത്തിയെങ്കിലും ലഭിക്കാതെ മടങ്ങിപ്പോ​േകണ്ടിവന്നു. ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ കിട്ടുന്നത് തമിഴ്നാട്ടിലെ കുളച്ചല്‍, കന്യാകുമാരി ഭാഗത്തുനിന്നുള്ള വലിയ ചിപ്പിയാണ്. ജില്ലയുടെ തീരങ്ങളില്‍നിന്ന്​ കിട്ടുന്ന ചെറിയ ചിപ്പികളെ അപേക്ഷിച്ച് തമിഴ്നാട്ടിലെ ചിപ്പികള്‍ക്ക് രുചി കുറവായതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. കല്ലുമ്മക്കായ എന്ന് അറിയപ്പെടുന്ന ചിപ്പികള്‍ കമ്പോളങ്ങളില്‍ നിറഞ്ഞിരുന്നതി​ൻെറ പിന്നില്‍ ജില്ലയുടെ തീരപ്രദേശത്തെ തൊഴിലാളികളുടെ അധ്വാനമായിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ വിഴിഞ്ഞം, ചൊവ്വര, മുല്ലൂര്‍, പുളിങ്കുടി തുടങ്ങിയ മേഖലകളിലാണ് ജീവന്‍ അപകടപ്പെടുത്തി വര്‍ഷങ്ങളായി കടലിടുക്കുകളില്‍നിന്ന​്​ മത്സ്യത്തൊഴിലാളികള്‍ ചിപ്പിയെടുത്തിരുന്നത്. മരണത്തെ മുഖാമുഖം കണ്ട് അപകടങ്ങള്‍ പതിയിരിക്കുന്ന പാറക്കെട്ടുകള്‍ക്കിടെ ചിപ്പിക്കത്തി, ഉളി, വെട്ടുചൂണ്ട തുടങ്ങിയ ഉപകരണങ്ങളുമായായിരുന്നു ഇവർ തൊഴിലെടു​ക്കുന്നത്​. മണിക്കൂറോളം കടലിലെ പാറയിടുക്കുകളില്‍ കഴിയാനുള്ള കഴിവും മുങ്ങുന്ന അതേ വേഗത്തില്‍ തിരികെ പൊങ്ങാനുള്ള കരുത്തും ആവശ്യമാണ്​ ഇൗ തൊഴിലിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story