Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമയക്കുമരുന്ന്​ വേട്ട:...

മയക്കുമരുന്ന്​ വേട്ട: കടലിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

text_fields
bookmark_border
പൂന്തുറ: തൂത്തുക്കുടി മയക്കുമരുന്ന്​ വേട്ടയ​ുടെ പശ്ചാത്തലത്തിൽ കടലിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രരഹസ്യന്വേഷണ എജന്‍സികളുടെ നിര്‍ദേശം. രാജ്യാന്തര കപ്പല്‍പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളെയും കടലില്‍ അനധികൃതമായി കാണുന്ന ബോട്ടുകളെയും നിരീക്ഷിക്കാനാണ്​ കോസ്​റ്റ്​ ഗാർഡ്​ അടക്കമുള്ളവർക്ക്​ നിർദേശം നൽകിയത്​. പിടികൂടിയ ശ്രീലങ്കന്‍ ബോട്ടില്‍നിന്ന്​ സാറ്റലൈറ്റ്​ ഫോണ്‍ ഉപയോഗിച്ചത് കാരണമാണ് മയക്കുമരുന്ന്​ കടത്ത്​ സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം തീരസുരക്ഷാസേനക്ക്​ ഇതുസംബന്ധിച്ച്​ അറിയിപ്പ്​ നൽകിയതും പരിശോധനയിൽ പിടിയിലായതും. നിയമങ്ങൾ പാലിച്ച്​ കടന്നുപോകുന്ന കപ്പലുകളെക്കുറിച്ച് തീരദേശസേനക്ക് റഡാറിലൂടെയും ഉപഗ്രഹകാമറകളിലൂടെയും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാറു​ണ്ട്​. എന്നാല്‍ നിയമവിരുദ്ധ ഇടപാടുകളും മറ്റും നടത്തുന്ന യാനങ്ങൾ റഡാറിലോ ഉപഗ്രഹകാമറകളിലോ ചിത്രങ്ങള്‍ തെളിയാതിരിക്കാനായി അവയിലെ സിഗ്​നൽ കൈമാറുന്ന ഓട്ടോമാറ്റിക് സംവിധാനം ഓഫാക്കിയാവും സഞ്ചരിക്കുക. ഇതുകാരണം നാവിക അതിര്‍ത്തി ലംഘിച്ച് കടക്കുന്ന ഇത്തരം ബോട്ടുകളെയും കപ്പലുകളെയും പെ​െട്ടന്ന് കണ്ടത്തൊന്‍ കഴിയാറില്ല. കടലിനടിയിലൂടെ പോകുന്ന മുങ്ങിക്കപ്പലുകളായാലും അതിര്‍ത്തി കടന്നുപോകുന്നതിനു മുമ്പ്​ ജലനിരപ്പിനു മുകളിലെ പതാക കാണിച്ചേ പോകാവൂവെന്നതാണ് അന്താരാഷ്ര്ട നിയമം. ഇവരുടെ ചിത്രങ്ങള്‍ റഡാറില്‍ പതിയാന്‍ വേണ്ടിയാണ് ജലനിരപ്പിന് മുകളില്‍ എത്തി പതാക കാട്ടുന്നത്​. നിലവില്‍ വിഴിഞ്ഞത്തെ കോസ്​റ്റ്​ ഗാര്‍ഡ്​ സ്​റ്റേഷനിലെ മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് കപ്പല്‍ചാലിലൂടെ കടന്ന് പോകുന്ന കപ്പലുകളെ നീരീക്ഷിക്കുന്നത്​. ഇത്തരത്തില്‍ കടന്നുപോകുന്ന കപ്പലുകളെയും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും വിഴിഞ്ഞത്തുണ്ട്​. കടലിൽ നിരീക്ഷണം നടത്താൻ ഡോണിയര്‍ വിമാനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്​. അത്യാധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ കപ്പലുകളും പരിശോധനക്ക് എത്തിക്കാന്‍ തീരുമാനമായി. തീരദേശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്​റ്റേഷനുകള്‍ക്ക് കീഴിലുള്ള കടലോരജാഗ്രത സമിതികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ യോഗം വിളിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്​. സംശയകരമായ സാഹചര്യങ്ങളില്‍ കടലിലോ തീരത്തോ എന്തെങ്കിലും കണ്ടാൽ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നിര്‍ദേശം ഇവർക്ക്​ നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story