Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്ഥാനാർഥി സംഗമവുമായി...

സ്ഥാനാർഥി സംഗമവുമായി എൽ.ഡി.എഫ്

text_fields
bookmark_border
തിരുവനന്തപുരം: കോവിഡി​ൻെറ ഭീതിയിൽനിന്ന് തെരഞ്ഞെടുപ്പി​ൻെറ ചൂടിലേക്ക് എൽ.ഡി.എഫി​ൻെറ ഔദ്യോഗിക രംഗപ്രവേശം. എല്ലാ സ്ഥാനാര്‍ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ച്​ സ്ഥാനാർഥി സംഗമത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്‍.ഡി.എഫ് തുടക്കം കുറിച്ചു. നായനാർ പാർക്കിൽ സി.പി.എം പോളിറ്റ് ബ്യൂറോ അഗം എം.എ. ബേബിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കരമന സ്ഥാനാർഥി ഗീത പനിയായതിനാൽ എത്തിയില്ല. മറ്റ് 99 സ്ഥാനാർഥികളും ചടങ്ങിന് എത്തിയിരുന്നു. കോവിഡ് നിയന്ത്രങ്ങളുണ്ടായിരുന്നതിനാല്‍ സദസ്സിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്ക് കാണാനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചടങ്ങി​ൻെറ തത്സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് വി.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍.ഡി.എഫ് നേതാക്കളായ വി. ശിവന്‍കുട്ടി, കെ. പ്രകാശ് ബാബു, ആനാവൂര്‍ നാഗപ്പന്‍, ജി.ആര്‍. അനില്‍, എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍ പിള്ള, എ. നീലലോഹിതദാസന്‍ നാടാര്‍, പ്രമോദ് നാരായണന്‍, നന്ദിയോട് സുഭാഷ്. എം.എ. മാഹീന്‍, സതീഷ് കുമാര്‍, ഫിറോസ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story