Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാവോവാദി ബന്ധം:...

മാവോവാദി ബന്ധം: യുവാവ്​ പിടിയിൽ

text_fields
bookmark_border
കൽപറ്റ: മാവോവാദി ബന്ധം ആരോപിച്ച്​ കണ്ണൂര്‍ പൂക്കാട് സ്വദേശി സി.കെ. രാജീവനെ പൊലീസ്​ പിടികൂടി. കർഷകർക്കെതിരായ ജപ്​തിക്കെതിരെ 2002 നവംബര്‍ എട്ടിന് പനമരം സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറുകയും, ഫയലുകള്‍ക്ക് തീയിടുകയും ചെയ്ത കേസിൽ കമ്പളക്കാട് പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസിൽ പ്രതിയാണ് ഇയാൾ. 'പോരാട്ടം' സംഘടനയുടെ പ്രവര്‍ത്തക മീനങ്ങാടി സ്വദേശിനി തങ്കമ്മയുടെ ഭര്‍ത്താവാണ് രാജീവൻ. പോരാട്ടം സംസ്ഥാന സമിതി അംഗമായ തങ്കമ്മയുടെ മീനങ്ങാടി പാതിരിപ്പാലം ആവയല്‍ കോളനിയിലെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. കർഷകസമരത്തി​ൻെറ ഭാഗമായ കേസിൽ രാജീവനെ കസ്​റ്റഡിയിലെടുക്കുകയും തങ്കമ്മയുടെ വീട്ടിൽ വാറൻറില്ലാതെ പരിശോധന നടത്തുകയും ചെയ്ത പൊലീസ് നടപടി അപലപനീയമാണെന്ന്​ 'പോരാട്ടം' സംസ്ഥാന ജനറൽ കൗൺസിൽ പ്രസ്​താവനയിൽ പറഞ്ഞു. ആദിവാസി സമൂഹത്തോടുള്ള കേരള പൊലീസി​ൻെറ മനോഭാവം സംഭവത്തിൽ പ്രകടമാണ്. വീടിനകത്ത് കടന്നു കയറുകയും സാധനങ്ങൾ വലിച്ച് വാരിയിടുകയും ചെയ്​തു. വിപ്ലവകാരികളെ വ്യാജ ഏറ്റുമുട്ടലുകളിൽ വധിച്ചും ജനകീയ പ്രവർത്തകരെ അടിച്ചമർത്തിയും മുന്നോട്ടു പോകുന്ന കപട ഇടതുപക്ഷത്തി​ൻെറ പൊലീസ് രാജി​ൻെറ ഭാഗമാണ്​ സംഭവമെന്ന്​ ജനറൽ കൺവീനർ പി.പി. ഷാ​േൻറാലാൽ ആരോപിച്ചു. രാജീവനെ കോടതിയിൽ ഹാജരാക്കാനും കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാനും അവസരം നൽകണം -പ്രസ്​താവനയിൽ ആവശ്യപ്പട്ടു. അതിനിടെ, രാജീവനെ പൊലീസ്​ ചോദ്യം ചെയ്​തുവരികയാണ്​. ഇതര സംസ്​ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ടോയെന്ന്​ അ​േന്വഷിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story