Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:58 PM GMT Updated On
date_range 11 Nov 2020 11:58 PM GMTതദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരായ പ്രതിഷേധം പ്രതിഫലിക്കും -കെ. സുരേന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: ദേശവിരുദ്ധ ശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിക്കും ഇടതു സർക്കാറിനുമെതിരായ ജനങ്ങളുടെ പ്രതിഷേധം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ജില്ലയിലെ ത്രിതല പഞ്ചായത്ത് -കോർപറേഷൻ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് സംഘത്തിന് എല്ലാ സഹായവും ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന് ഇ.ഡി കോടതിയിൽ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട് 4000 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ജലീൽ അല്ലാതെ രണ്ട് മാന്ത്രിമാർ സ്വർണക്കടത്തിന് കൂട്ടുനിന്നിട്ടുണ്ട്. അൽപം ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനുമുമ്പ് രാജിവെക്കണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story