Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഴുവൻ പഞ്ചായത്തിലും...

മുഴുവൻ പഞ്ചായത്തിലും സ്ഥാനാർഥികളെ ഉറപ്പിച്ച് എൽ.ഡി.എഫ്: പൂർത്തിയാകാതെ കോൺഗ്രസ്

text_fields
bookmark_border
കിളിമാനൂർ: കിളിമാനൂർ ബ്ലോക്കിന്​ കീഴിലെ മുഴുവൻ പഞ്ചായത്തുകളിലും സ്ഥാനാർഥികളെ ഉറപ്പാക്കി പ്രചാരണരംഗത്ത് സജീവമായി എൽ.ഡി.എഫ്. ചില പഞ്ചായത്തുകളിലെ അപൂർവം വാർഡുകളിൽ ഒന്നിലേറെ പേരുകൾ വന്നതിനാലും, ലിസ്​റ്റ്​ പൂർത്തിയായ ഇടങ്ങളിൽ ജില്ല കമ്മിറ്റിയുടെ അംഗീകാരം കിട്ടാത്തതിനാലും ഔദ്യോഗിക ലിസ്​റ്റ്​ പുറത്തിറക്കാൻ കഴിയാത്തതി​ൻെറ അങ്കലാപ്പിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. പുളിമാത്ത് പഞ്ചായത്തിൽ ആകെയുള്ള 19 വാർഡുകളിൽ 3 സീറ്റുകൾ സി.പി.ഐക്ക് നൽകി ബാക്കിയുള്ളവയിൽ സി.പി.എം മത്സരിക്കും. വാർഡ്, സ്ഥാനാർഥി എന്നിവ ചുവടെ: വാർഡ് -1 ശീമവിള: കെ. വസന്തകുമാരി (സി.പി.എം), 2 പുല്ലയിൽ: ബി. അനിൽകുമാർ (സി.പി.എം), 3 പുളിമാത്ത്: കെ. വത്സലകുമാർ (സി.പി.എം), 4 പൊരുന്തമൺ: ഡി. രഞ്ചിതം (സി.പി.എം), 5 മഞ്ഞപ്പാറ: പി.കെ അനിൽകുമാർ (സി.പി.എം), 6 കുടപ്പാറ: എസ്.എ ഹാരിസ് (സി.പി.എം),7 കാട്ടുംപുറം: എം. ഷബീർ (സി.പി.എം), 8 അരിവാരിക്കുഴി: സി. അജിതകുമാരി (സി.പി.എം), 9 കൊല്ലുവിള: എസ്. ഷീബ (സി.പി.എം), 10 പയറ്റിങ്ങാക്കുഴി: എസ്. ലേഖ (സി.പി.ഐ), 11 താളിക്കുഴി: വി.എ. മഹേഷ് (സി.പി.എം), 12 കമുകിൻകുഴി: പി.എസ്. നയനകുമാരി (സി.പി.ഐ),13 കാരേറ്റ്: ജി.എസ്. പ്രസീദ (സി.പി.എം),14 പേടികുളം: ബി.സീന (സി.പി.ഐ),15 പ്ലാവോട്: ആർ. ലിസി (സി.പി.എം),16 അരിനെല്ലൂർ: കെ. ശിശു ദള (സി.പി.എം),17 കൊടുവഴന്നൂർ: സുചി പ്രസാദ് (സി.പി.എം),18 പന്തുവിള: ടി.വി ബീന (സി.പി.എം),19 എരുത്തിനാട്: ബീനാദിലീപ് (സി.പി.എം). കരവാരം പ‍ഞ്ചായത്ത്: ആകെയുള്ള പതിനെട്ട് വാർഡുകളിൽ 14 വാർ‍ഡുകളിൽ മൂന്ന് വാർഡുകളിൽ സി.പി.ഐയും ഒരു വാർഡിൽ ജെ.ഡി.എസും മറ്റ് സീറ്റുകളിൽ സി.പി.എമ്മും മത്സരിക്കും. 1. കല്ലമ്പലം: വി. രമേശൻ (സി.പി.എം), 2 പുതുശേരിമുക്ക്: ലോകേഷ് (സി.പി.എം), 3 എതുക്കാട്: സജീർ രാജകുമാരി (ജനതാദൾ എസ്),4 കൊണ്ണൂറി: ആർ. അജി മോഹൻ (സി.പി.എം), 5 തോട്ടയ്ക്കാട്: ഡോ. ആർ. പ്രകാശൻ (സി.പി.എം), 6 മുടിയോട്ടുകോണം: ലീനാസലിം (സി.പി. എം), 7 കണ്ണാട്ടുകോണം: ഫാൻസി (സി.പി.എം), 8 പട്ടകോണം: രമണി അശോകൻ (സി.പി.എം), 9 ഞാറക്കാട്ടുവിള: കെ. സതികുമാരി (സി.പി.എം),10 വഞ്ചിയൂർ: കെ. സുഭാഷ് (സി.പി.എം),11 ഇരമം: ജി. രാജേന്ദ്രൻ (സി.പി.എം),12 പട്ട്ള: കെ.ബേബി​ഗിരിജ (സി.പി.എം ),13 പള്ളിമുക്ക്: എ. നാസറുദ്ദീൻ (സി.പി.എം),14 മേവർക്കൽ: ദീപ്തിമോഹൻ (സി.പി.എം),15 ആലംകോട് എച്ച്.എസ്: എ.ആർ സക്കീർ (സി. പി.ഐ),16 ചാത്തമ്പറ: ലിജിമോഹൻ (സി.പി.എം),17 പറക്കുളം: ദീപ പങ്കജാക്ഷൻ (സി.പി.ഐ),18 കരവാരം: ഓമന അനിൽ (സി.പി.ഐ). നഗരൂർ പഞ്ചായത്തിൽ ആകെയുള്ള 17 സീറ്റിൽ മൂന്ന് സീറ്റുകൾ സി.പി.ഐക്ക്​ നൽകി ബാക്കി 14 സീറ്റുകളിൽ സി.പി.എം മത്സരിക്കും. (നിലവിലെ കക്ഷിനില ആകെ സീറ്റ് 17. സി.പി.എം -10, സി.പി.​െഎ - 3, കോൺ. -2, ബി.ജെ.പി. 2) 1. പേരൂർ: അഞ്ജു എ.എസ് (സി.പി.എം), 2. കീഴ്പേരൂർ: രതി അനന്തകൃഷ്ണൻ (സി.പി.എം), 3. മാത്തയിൽ: ജി. യമുന (സി.പി.എം) 4. കേശവപുരം: എം. രഘു (സി.പി.എം), 5. ചെമ്മരത്തുമുക്ക്: വിജയ ലക്ഷ്മി (സി.പി.എം), 6. നഗരൂർ: എസ്. ഷാജഹാൻ (സി.പി.എം),7. ദർശനാവട്ടം: ഡി.സ്മിത ( സി.പി.എം), 8. കോട്ടയ്ക്കൽ: അനോബ് ആനന്ദ് (സി.പി.എം), 9. പാവൂർകോണം: ആനൂർ ഉണ്ണികൃഷ്ണൻ, 10. തണ്ണിക്കോണം: അഡ്വ.പാർഥസാരഥി (സി.പി.എം), 11. നെടുമ്പറമ്പ്: ആർ.എസ് രേവതി (സി.പി.ഐ), 12. തേക്കിൻകാട്: ശ്രീലത, 13. നന്നായ്​വനം: ബിനു ഗോപാലൻ (സി.പി.എം), 14.മാടപ്പാട്: എസ്.സുനിത ( സി.പി.എം) ,15. ഈഞ്ചമൂല: ബിജി എ.എസ് (സി.പി.എം), 16. വെള്ളല്ലൂർ: ഗീ തുഅജി (സി.പി.ഐ) ,17. കരിമ്പാലോട്: കെ. അനിൽകുമാർ (സി.പി.ഐ). ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കാതെ സ്ഥാനാർഥി നിർണയം നടന്ന മുറക്ക് പ്രചാരണം സജീവമാക്കിയ കോൺഗ്രസ് അംഗങ്ങളും കുറവല്ല. പലരും വാർഡ് പ്രദേശങ്ങളിൽ ചുമരെഴുത്തും പോസ്​റ്റർ പതിക്കലും പൂർത്തിയാക്കി. യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്​ലിം ലീഗിന് സീറ്റ് നിഷേധിച്ചതിൽ പ്രതിക്ഷേധിച്ച് നഗരൂർ, കരവാരം പഞ്ചായത്തുകളിൽ പാർട്ടി മത്സരരംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story