Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസവർണ സംവരണം: വെൽഫെയർ...

സവർണ സംവരണം: വെൽഫെയർ പാർട്ടിയുടെ ഉപവാസം സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സവർണ സംവരണത്തിനെതിരെ തുടർപ്ര​േക്ഷാഭങ്ങൾക്കുള്ള പ്രഖ്യാപനത്തോടെ വെൽഫെയർ പാർട്ടിയുടെ 24 മണിക്കൂർ ഉപവാസസമരം സമാപിച്ചു. സമാപനസമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസി​ൻെറ ഹിന്ദുത്വ അജണ്ടയാണ് സി.പി.എം കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇടതുപക്ഷത്തി​ൻെറ​ പ്രസക്തി നഷ്​ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തി​ൻെറ​ മൃദുഹിന്ദുത്വസമീപനംകൊണ്ട് ലാഭമുണ്ടാകുന്നത് സംഘ്പരിവാർ ശക്തികൾക്കാണ്​. ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്ന സവർണസംവരണവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭം ആളിപ്പടരുമെന്നും അദ്ദേഹം പറഞ്ഞു. സെക്ര​േട്ടറിയറ്റിന്​ മുന്നിലെ സമരപ്പന്തലിൽ സുബ്രമണി അറുമുഖം സമരനായകനും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറുമായ ഹമീദ് വാണിയമ്പലത്തിന് നാരങ്ങാനീര് നൽകിയാണ് ഉപവാസസമരം അവസാനിപ്പിച്ചത്. ബുധനാഴ്​ച രാവിലെ 11നാണ്​ സമരം ആരംഭിച്ചത്​. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് തുടങ്ങിയവർ സമാപന ദിവസം സമരപ്പന്തൽ സന്ദർശിച്ച് അഭിവാദ്യം അർപ്പിച്ചു. വെൽഫെയർ പാർട്ടി നേതാക്കളായ ടി. മുഹമ്മദ് വേളം, ഗണേഷ് വടേരി, ഉഷാകുമാരി, കെ.കെ. റഹീന, അഡ്വ. അനിൽകുമാർ ഫ്രറ്റേണിറ്റി മൂവ്മൻെറ് നേതാക്കളായ ഷംസീർ ഇബ്രാഹിം, കെ.എസ്. നിസാർ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. കാപ്​ഷൻ welfare party photo സംവരണ അട്ടിമറിക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റ് നടയിൽ സംഘടിപ്പിച്ച ഉപവാസ സമരത്തി​ൻെറ സമാപനസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story